

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ലക്ഷ്മി റായ്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നില നിൽക്കന്നു.സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് ഭാഷയാണെങ്കിലും മികവുള്ള അഭിനയം കൊണ്ട് താരത്തിന് കയ്യടി വാങ്ങാൻ കഴിഞ്ഞു. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി താരം നേടി. അവർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ ദേശത്തെയും സമീപിക്കുന്നത്.



ഓരോ വേഷത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ താരം അഭിനയിച്ച സിനിമകളിലെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.



ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ശരീരത്തോടായിരുന്നു പലർക്കും പ്രണയം എന്നും അത് ഉപയോഗപ്പെടുത്തിയ ശേഷം തന്നെ വഞ്ചിച്ച് സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നുമൊക്കെയാണ് താരം പറയുന്നത്. വളരെ വലിയ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് അവർ ഏറ്റെടുത്തിട്ടുണ്ട്.



ഡേറ്റിംഗ് ചെയ്യുന്ന സമയത്ത് ഞാൻ എല്ലാം ആസ്വദിച്ചിരുന്നു എന്നും വൺ നൈറ്റ് സ്റ്റാൻഡ്നോട് യോജിപ്പില്ല എന്നും അത് മാനസികമായ അടുപ്പത്തിന് താൽപര്യമില്ലാത്ത പരിപാടിയാണ് അത് എന്നും താരം പറയുന്നു. അപരിചിതനുമായി കഴിയുന്നത് പ്രയാസമാണ്, പരിചയമുള്ളവരിൽ തന്നെ എല്ലാവരോടും ഒരേ അടുപ്പം സൂക്ഷിക്കാനും കഴിയില്ല എന്നും സ്നേഹവും വിശ്വാസവും ആണ് വേണ്ടത് എന്നും താരം വെളിപ്പെടുത്തുന്നുണ്ട്.



പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ താൽപര്യമില്ല എന്നും പങ്കാളികളെ ഹാപ്പി ആക്കാൻ വേണ്ടി അവർ മനസ്സിൽ വിചാരിക്കുന്നത് സർപ്രൈസ് ആയി നൽകാറുണ്ട് എന്നും അവരെ ഹാപ്പി ആക്കാൻ വേണ്ടത് ചെയ്യും എന്നും താരം പറയുന്നു. ആദ്യ പ്രണയം സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു എന്നും എല്ലാവരുടെയും പോലെ തന്നെ സിനിമ നടന്മാരോട് ആയിരുന്നു പ്രണയം എന്നും താരം വെളിപ്പെടുത്തി.



സത്യസന്ധതയും വിശ്വാസവുമുള്ള പങ്കാളികളോട് ആണ് താല്പര്യമെന്നും അത്തരത്തിൽ ഉള്ളവരെ കാണുന്നത് അപൂർവമാണ് എന്നും എല്ലാവർക്കും എന്റെ ശരീരവും ശരീരത്തിലെ വലിപ്പവും നിറവും ഒക്കെയാണ് ആവശ്യമെന്നും അത്തരത്തിൽ ഒരുപാട് വഞ്ചിക്കപ്പെട്ടു എന്നും താരം പറയുന്നു. ശരീരസൗന്ദര്യം കൊണ്ടാണ് ഇവിടം വരെ എത്തിപ്പെട്ടത് എന്നും അങ്ങനെ ഒരുപാട് വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചവർ ഉണ്ട് എന്നും താരം തുറന്നു പറയുന്നുണ്ട്.






Leave a Reply