ഇതാണ് ബീസ്റ്റ് ലെ അറബിക് കുത്തു സോങ് പാടിയ താരം. കിടിലൻ ഫോട്ടോകൾ കാണാം…

സിനിമ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബീസ്റ്റ്. തമിഴകത്തെ ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഈ സിനിമയ്ക്ക് വേണ്ടി ആരാധകർ കട്ട കാത്തിരിപ്പിലാണ്. നെൽസൺ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങാൻ പോകുന്ന സിനിമയിൽ വിജയ് പൂജ ഹെഗ്‌ടെ എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ റെക്കോർഡുകൾ തകർത്തുകൊണ്ട് ഈ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയിരുന്നു. സൗത്ത് ഇന്ത്യൻ സിനിമയിൽ ആദ്യമായി പുറത്തിറങ്ങിയ വെറൈറ്റി സോങ് ആയിരുന്നു യൂട്യൂബിൽ പുറത്തിറങ്ങിയത്. ‘അറബിക് കുത്തു സോങ്’ എന്ന വെറൈറ്റി പരീക്ഷണവുമായി ആണ് ഗാനം പുറത്തിറങ്ങിയത്. അനിരുദ്ധ് ആണ് കമ്പോസർ.

അറബിക് കുത്തു സോങ് പാടി ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ജോനിതാ ഗാന്ധി. താരം അറിയപ്പെടുന്ന ഒരു പ്ലേബാക്ക് സിംഗർ ആണ്. ഇന്ത്യയിൽ ജനിച്ച കനേഡിയൻ പ്ലേബാക്ക് സിംഗർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് ഭാഷകളിൽ താരം പാടി കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. താര ത്തിന്റെ ഒരുപാട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 ലക്ഷം ആരാധകരുണ്ട്. ജോനിതാ മ്യൂസിക് എന്നാണ് ഇൻസ്റ്റാഗ്രാം ഐഡിയയുടെ പേര്.

ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ഇതാര് മോഡൽ ആണോ എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത്. കിടിലൻ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഹലാമിതി ഹബീബി എന്ന ഗാനം ആണ് ഫോട്ടോ ക്ക്‌ മ്യൂസിക് ആയി ചേർത്തിരിക്കുന്നത്.

ഹിന്ദി തമിഴ് തെലുങ്ക് ഗുജറാത്തി മറാത്തി തമിഴ് മലയാളം കന്നട എന്നീ ഭാഷകളിൽ പാടി കഴിവു തെളിയിച്ച താരമാണ് ജോണിത. 2013 ൽ ഷാരൂഖ് ഖാൻ ദീപിക പഠിക്കുവാൻ എന്നിവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലെ ഗാനം പാടിക്കൊണ്ടാണ് താരം കെറിയർ ആരംഭിച്ചത്. പിന്നീട് എണ്ണമറ്റ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.

Jonita
Jonita
Jonita
Jonita

Be the first to comment

Leave a Reply

Your email address will not be published.


*