

മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് ശ്രിന്ദ അർഹാൻ. അഭിനയ പ്രാധാന്യമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് വളരെ ചുരുങ്ങിയ കാലം മാത്രമേ വേണ്ടിവന്നുള്ളൂ. അത്രത്തോളം തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിലേക്ക് പതിപ്പിച്ചത് മികവുറ്റ അഭിനയമാണ് താരത്തിന്റെ വലിയ പ്രത്യേകത.



അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം താരം തിളങ്ങിനിൽക്കുന്നു. 2012 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. അവിടെ മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവവും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവുള്ള പ്രകടനവും താരം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് താരത്തിന് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചത്.



ഫോർ ഫ്രണ്ട്സ്, തട്ടത്തിൻ മറയത്ത്, 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, തുടങ്ങിയ സിനിമകളിലാണ് താരം ആദ്യ സമയങ്ങളിൽ അഭിനയിച്ചത്. പിന്നീട് താരം അഭിനയിച്ച ആർട്ടിസ്റ്റ്, ഹാപ്പി ജേർണി എന്ന സിനിമകളിലെ കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ കഥാപാത്രം ഏവരും ഓർത്തിരിക്കുന്ന തരത്തിൽ വളരെ മികവിൽ താരം അഭിനയിക്കുകയും അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മികച്ച രൂപത്തിൽ താരം പ്രേക്ഷകർക്ക് സമർപ്പിക്കുകയും ചെയ്തു.



ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവ് കൊണ്ട് താരം സജീവമായ ആരാധകവൃന്ദത്തെ സമൂഹമാധ്യമങ്ങൾ നേടിയ അതുകൊണ്ട് തന്നെ താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ പോലും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് അടുത്ത് പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ്ളെ അഭിനയത്തെക്കുറിച്ചും അതിൽ താരം അഭിനയിച്ച കഥയിലെ ആശയത്തെക്കുറിച്ച് ആണ്. അഞ്ച് കഥകളാണ് ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിൽ പറയുന്നത്. അതിൽ അസംഘടിതർ എന്ന കഥയിൽ ആണ് താരം അഭിനയിച്ചിരുന്നത്. കേന്ദ്ര കഥാപാത്രത്തെ താരം വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു. നിറഞ്ഞ പ്രേക്ഷകരിൽ നിന്നും താരത്തിനും ലഭിച്ചത്.



അസംഘടിത തൊഴിലാളികൾ ഏറെയുള്ള ഈ കാലത്ത് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയുള്ള ഒരു സമരമാണ് കഥയിൽ ചർച്ച ചെയ്യുന്നത്. വെള്ളവും ഭക്ഷണവും പോലെ തന്നെ മൂത്രമൊഴിക്കാനുള്ള സ്ഥലവും അസംഘടിത തൊഴിലാളികളുടെ പ്രാഥമിക ആവശ്യങ്ങളിൽ ഉൾപ്പെടുത്തണമെന്ന് രൂപത്തിലാണ് കഥയുടെ പോക്ക്. മൂത്രം ഒഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുന്നതിനേക്കാൾ വലിയ ഒരു അവസ്ഥ വരാനില്ല എന്ന രൂപത്തിലാണ് താരം സംസാരിക്കുന്നത്.



പ്രാഥമിക ആവശ്യങ്ങൾ തടഞ്ഞു വെക്കുന്നത് വളരെ ക്രൂരത ഏറിയതാണ് എന്നും മൂത്രമൊഴിക്കാതിരിക്കുവാനായി വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ കാര്യം വേറെയില്ല എന്നുമാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ വാക്കുകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.




Leave a Reply