

നാളെ മുതൽ തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ പോകുന്ന മലയാള സിനിമയാണ് ആറാട്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് മലയാളം മൂവി ആറാട്ട് ന്ന് മലയാള സിനിമ പ്രേമികൾ ഒന്നടക്കം കാത്തിരിക്കുകയാണ്. സിനിമ നാളെ പുറത്തിറങ്ങാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകർ.



ഉദയ കൃഷ്ണൻ എഴുതി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ആറാട്ട്. ഈ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ശ്രദ്ധ. താരത്തിന് സ്ക്രിപ്റ്റ് സെലക്ഷനാണ് ഏറ്റവും ശ്രദ്ധേയം.



വിക്രം വേദ, ജഴ്സി തുടങ്ങിയ സൂപ്പർഹിറ്റ് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലേക്കുള്ള താരത്തിന്റെ രണ്ടാം വരവാണ് ആറാട്ട് എന്ന സിനിമ.



ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2015 ൽ ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിൽ നായിക വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരത്തിന്റെ രണ്ടാം വരവ് ആഘോഷിക്കുകയാണ് താരത്തിന്റെ ആരാധകർ.



ഐഎഎസ് ഓഫീസറായണ് താരം ആറാട്ട് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കന്നഡ സിനിമയിൽ സജീവമായി നിലകൊള്ളുന്ന ശ്രദ്ധ ശ്രീനാഥ് ഒരു അഭിമുഖത്തിൽ പുതിയ സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത്. പ്രത്യേകിച്ചും താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.



കരിയറിലുടനീളം മോഹൻലാൽ സാധാരണപോലെ എനെർജിറ്റിക് ആക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് താരം ലാലേട്ടനെ കുറിച്ച് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ മോഹൻലാലിന്റെ ആരാധകർക്ക് ഏറെ സന്തോഷമാണ് നൽകിയത്. വളരെ സെലക്ടീവ് ആയിട്ടുള്ള താരമാണ് ശ്രദ്ധ ശ്രീനാഥ്. അതുകൊണ്ടുതന്നെ ആറാട്ട് എന്ന സിനിമയും വളരെ മികച്ച രീതിയിൽ പുറത്തുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



കന്നട തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ശ്രദ്ധ. യൂ ടേൺ എന്ന കന്നഡ സിനിമയിലെ താരത്തിന്റെ മികച്ച അഭിനയം ഫിലിം ഫെയർ അവാർഡിന് വരെ കാരണമായി. ഉർവി വിക്രം വേദ നേർകൊണ്ട പാർവൈ ഓപ്പറേഷൻ ആലമീലമ്മ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.




Leave a Reply