

2012 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നേഹ സക്സേന. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ഓരോ കഥാപാത്രത്തിലൂടെയും നിറഞ്ഞ കയ്യടിയും പ്രേക്ഷക പ്രീതിയും താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.



അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ആണ് താരം സിനിമ പ്രേമികൾക്ക് മുമ്പിൽ സമർപ്പിച്ചത്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുമെന്ന് താരം വളരെ പെട്ടെന്ന് തന്നെ തെളിയിച്ചു. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഒരുപാട് കാലം നിലനിൽക്കാൻ കാരണം. ബോൾഡ് വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.



റിക്ഷാ ഡ്രൈവർ എന്ന തുളു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം അഭിനയിച്ച സിനിമയിലൂടെ തന്നെ ഒട്ടനവധി പ്രേക്ഷകരെ താരത്തിന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് കഴിഞ്ഞു എന്നത് കരിയറിലെ ഉയർച്ചകളുടെ തുടക്കം മാത്രമായിരുന്നു. പിന്നീട് കന്നഡ തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.



മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട സിനിമകൾ അത്രയും മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സാന്നിധ്യം സ്ഥിരം ആക്കുന്നതിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു.



ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് പല ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും ദുരിതം അനുഭവിക്കുന്ന ഒരുപാട് നടിമാർ അവരുടെ അനുഭവങ്ങൾ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.



സൂപ്പർ താരങ്ങളായി സിനിമാലോകത്ത് വിലസുന്ന നടിമാർ പോലും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടവരാണ് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. മി ടൂ ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരുപാട് പേരാണ് ആ സമയത്ത് ദുരനുഭവങ്ങൾ ലോകത്തിനു മുമ്പിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സിനിമാ ലോകത്തുനിന്നുള്ള ഇത്തരത്തിലുള്ള ഒരു വാർത്തയാണ്.



പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാ താരം നേഹ സക്സേന സിനിമാ സെറ്റിൽ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്. താരത്തിന്റെ അമ്മയുടെ സുരക്ഷിതമായ ജീവിതം ആയിരുന്നു താരം സിനിമ അഭിനയ മേഖലയിലേക്ക് വരുമ്പോൾ മനസ്സിലുണ്ടായിരുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. ഓഡിഷൻ സമയങ്ങളിൽ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നും നല്ല ഉയരമുണ്ട് നല്ല കണ്ണുകളാണ് നല്ല ഫീച്ചേഴ്സ് ആണ് എന്നൊക്കെ ഓഡിഷൻ സമയത്ത് പറയും എന്നാണ് താരം പറഞ്ഞത്.



പക്ഷേ പിന്നീട് നേരിൽ കാണണമെന്നും ഷോട്ട് ഡ്രസ്സ് ധരിച്ചു വരണമെന്നും എല്ലാം പറയാറുണ്ട് എന്നുമൊക്കെയാണ് താരം തുറന്നു പറയുന്നത്. മോശം ഫോൺകോളുകൾ ക്കും ക്ഷണിക്കാറുണ്ട് എന്നും താരം തുറന്നു പറയുകയുണ്ടായി. സംവിധായകരും നിർമ്മാതാക്കളും കോഡിനേറ്റർമാരും എല്ലാവരും ഇക്കൂട്ടത്തിലുണ്ട് എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.





Leave a Reply