

മലയാളത്തിൽ മോഹൻലാൽ മീന താരജോഡികൾ എപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. 1984 പുറത്തിറങ്ങിയ മനസ്സ് അറിയാതെ എന്ന ചിത്രത്തിൽ ബാലതാരമായി മീന അഭിനയിച്ചിരുന്നു അന്ന് മോഹൻലാലിന്റെ നായികയായി ചിത്രത്തിൽ അഭിനയിച്ചത് സറീന വഹാബ് ആണ്. പിന്നീട് താരം മോഹൻലാലിന്റെ കൂടെ അഭിനയിച്ചത് നായികയായാണ്. വർണ്ണപ്പകിട്ട് എന്ന ചിത്രം വമ്പിച്ച വിജയം ആവുകയും മോഹൻലാൽ മീന താര ജോഡികൾ പ്രേക്ഷകർക്കിടയിൽ സ്വീകാര്യം ആവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഈ താരജോഡികൾ വിജയങ്ങൾ മാത്രമാണ് കണ്ടത്.



1999 ൽ പുറത്തുവന്ന ഒളിമ്പ്യൻ അന്തോണി ആദം, 2003ൽ പുറത്തിറങ്ങിയ മിസ്റ്റർ ബ്രഹ്മചാരി, നാട്ടു രാജാവ്, ചന്ദ്രോത്സവം, ഉദയനാണ് താരം എന്നീ സിനിമകളെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണ യോടെ തീയേറ്ററുകളിൽ തകർത്താടിയ സിനിമകളാണ്. ഉദയനാണ് താരം എന്ന സിനിമ വമ്പിച്ച വിജയമായിരുന്നു. വളരെ നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് പറയാനുണ്ടായിരുന്നത്.



ചെയ്തത് ദൃശ്യം വൺ ആണ്. മികച്ച പ്രേക്ഷക പ്രീതിയോടെ മോഹൻലാൽ മീന താരജോഡികൾ വീണ്ടും ശ്രദ്ധേയമായി. കഥാതന്തു കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും മികച്ച അഭിനയ വൈഭവം കൊണ്ടും സിനിമ ശ്രദ്ധിക്കപ്പെട്ടതു പോലെ തന്നെ ഒരുപാട് പ്രേക്ഷകർ പ്രശംസിച്ചത് മോഹൻലാൽ മീന കൂട്ടുകെട്ടിനെയും താരജോഡികളെയും ആയിരുന്നു. പിന്നീട് പുറത്തു വന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും വിജയം നേടാൻ താരജോഡികൾക്ക് കഴിഞ്ഞു.



ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ മീന കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെടുക തന്നെയായിരുന്നു. അതിനുശേഷം ഈ അടുത്ത് പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമയിലും ഇരുവരുടെയും അഭിനയമികവിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി ആണ് നൽകിയത്. മോഹൻലാലും മീനയും ഒരുമിച്ച് അഭിനയിച്ച തുടങ്ങി 25 വർഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. 25 വർഷത്തിനുള്ളിൽ 10 സിനിമകളാണ് താരജോഡികൾ പൂർത്തിയാക്കിയത്.



മോഹൻലാലിന്റെ ഭാഗ്യ നായിക എന്ന വിളിപ്പേര് മീനക്കാണ്. മോഹൻലാലിന്റെ ഈ വാക്കുകൾക്ക് ഇപ്പോൾ മീൻ നന്ദി പറഞ്ഞിരിക്കുകയാണ്. ഒരുപാട് നന്ദിയുണ്ട് ലാലേട്ടാ അങ്ങയുടെ ഈ വാക്കുകൾക്ക്, ലാലേട്ടനൊപ്പമുള്ള ഓരോ ചിത്രങ്ങളും എനിക്ക് വളറെ നല്ലൊരു അനുഭവമായിരുന്നു എന്നാണു താരത്തിന്റെ വാക്കുകൾ. വളരെ വേഗം തന്നെ ആരാധകർ താരത്തിന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്.



25 വർഷമായി നമ്മൾ ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട് എന്നും ഒരുപാട് നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായി എന്നും പത്ത് സിനിമകളിൽ അങ്ങയെപോലെയുള്ള ഒരു പ്രതിഭയുടെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നും മീന പറയുന്നുണ്ട്. ധാര ചൂട് മോഹൻലാൽ മീന താര ജോഡികളുടെ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തു അതുപോലെതന്നെ 25 വർഷത്തേയും 10 സിനിമകളുടെയും സന്തോഷം പറഞ്ഞ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.




Leave a Reply