മഡോണ പൊളിയല്ലേ 😍🔥 ആരാധക മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോസ് 😍 കാണാം

മലയാള സിനിമാ മേഖലയിൽ അഭിനയം കൊണ്ടും ഗാനാലാപന മികവു കൊണ്ടും ഒരുപോലെ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലേക്ക് താരത്തിന് എത്താൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്.

യൂ ട്യൂ ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ  മേഖലയിൽ സജീവമായത്. ഗായികയായാണ് താരം തന്റെ ആദ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന ഭംഗിയും സൗന്ദര്യവും താരത്തെ കൂടുതൽ  ആരാധകരിലേക്ക് ആകർഷിക്കുന്നു. രണ്ടാമതായി പുറത്തു വന്ന പ്രേമം എന്ന സിനിമയിലൂടെ കേരളത്തിൽ ഒന്നാകെ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തു.

2016 ൽ മലയാളത്തിലെ പ്രേമത്തിലൂടെ മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത താരം തൊട്ടടുത്ത വർഷം തമിഴിലും അരങ്ങേറി. 2016ൽ പുറത്തിറങ്ങിയ  കാതലും കടന്തു പോകും എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയിച്ചു തുടങ്ങുന്നത്. 2015 മുതൽ സിനിമ അഭിനയ മേഖലയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

അഭിനയ മേഖലയിൽ തന്നെ തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് വളരെ ചെറിയ വേഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. മലയാളത്തിൽ താരത്തിന്റെതായി പുറത്തു വന്ന കിംഗ് ലിയർ  എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആ കഥാപാത്രം നേടിയത്.

ഗായിക എന്ന നിലയിലും താരത്തിന് പ്രശോഭിക്കാൻ സാധിച്ചു. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തത് താരത്തിന്റെ കരിയർ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ എല്ലാം താരം പരിശീലനം നേടിയിട്ടുണ്ട് എന്നതും ഈ വിഷയത്തിൽ എടുത്തു പറയേണ്ടതാണ്.

പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേ വേഷം അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇത് തെലുങ്ക് ഭാഷയിലും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സഹായകമായി. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

താരം പങ്കുവെക്കുന്ന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കാറുണ്ട്. താരം അഭിനയ മികവു കൊണ്ട് ഉണ്ടാക്കിയ സജീവമായ ആരാധകർ വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റുകൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യുട്ടി ആയാണ്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഫോട്ടോ തരംഗം സൃഷ്ടിച്ചത്.

Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*