

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് ഭാഗ്യം ഉണ്ടാവുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.



മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നതും സജീവമാകുന്നതും. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്നപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരായി .



2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ അവസരങ്ങളാണ് താരത്തിന് ഒരുങ്ങിയത്. ആദ്യ സിനിമയിലെ മികച്ച അഭിനയമാണ് പിന്നീടുള്ള ഒരുപാട് സിനിമകൾക്ക് താരത്തിന് ലഭിക്കാനുള്ള വലിയ കാരണം.



ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ വേഷവും ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുന്നു.



താരം ഇടയ്ക്ക് ചില വിവാദങ്ങളിൽ പെടുകയും ഒരുപാട് ട്രോളുകൾ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ട്രോളുകൾ നിരോധിക്കണം എന്ന് താരം ആവശ്യപ്പെട്ടതും അതിനോടനുബന്ധിച്ച് താരം നടത്തിയ പ്രസ്താവനകളും ലൈവ് വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രണയം തുറന്നു പറഞ്ഞതും ഒരുപാട് കാഴ്ചക്കാരെ നേടിയ വാക്കുകളായിരുന്നു.



താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ച ഒരു റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറലായി കൊണ്ടിരിക്കുന്ന അറബികുത്ത് ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകളും ആയി റീൽസ് വീഡിയോ ഒരുപാട് കാഴ്ചക്കാരെ ഇതിനോടകം തന്നെ നേടികഴിഞ്ഞു. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.






Leave a Reply