

രമേശ് വർമ്മ എഴുതി സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർസ്റ്റാർ രവി തേജ നായകനായി കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തീയതി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയാണ് കിലാടി. സൗത്ത് ഇന്ത്യയിലെ ഒരുപാട് താരനിര അണിനിരന്ന സിനിമ തിയേറ്ററുകളിൽ വൻവിജയമായി മുന്നേറിക്കൊണ്ടിരിക്കുന്നു.



രവി തേജ പ്രധാനവേഷത്തിലെത്തുന്ന സിനിമയിൽ, സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ തായ വ്യക്തിമുദ്രപതിപ്പിച്ച അർജുൻ സർജയും പ്രധാനവേഷം അഭിനയിക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ പ്രിയ താരം ഉണ്ണിമുകുന്ദൻ രാമകൃഷ്ണ എന്ന വേഷത്തിലൂടെ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. മീനാക്ഷി ചൗധരിയാണ് പൂജ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.



ആദിത്തി എന്ന കഥാപാത്രത്തിലൂടെ ഡിംപിൾ ഹയാത്തിനും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട രവിതേജ യും ഡിംപിൾ ഹയാത്തിനും ഒരുമിച്ചുള്ള ഒരു കിടിലൻ സോങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് മീഡിയയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് തെലുങ്ക് ഗാനങ്ങളാണ്.



അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പയുടെ ഗാനവും, ഈ അടുത്ത് പ്രഭാഷ്, കീർത്തി സുരേഷ് ഒരുമിച്ചുള്ള പുതിയ സിനിമയുടെ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആ നിലയിലേക്ക് പുതിയ ഗാനം കൂടി ചേർന്നിരിക്കുകയാണ്.ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു.



തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഡിംപിൾ ഹയാത്ത്. 2017 ൽ ഗൾഫ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2019 ൽ ദേവി2 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി.



താരം ബോളിവുഡ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ അത്രങ്ങി രെ എന്ന സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിശാൽ നായകനായി പുറത്തിറങ്ങിയ വീരമേ വാഗയി സൂടും എന്ന സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.






Leave a Reply