ആദ്യം നാടൻ വേഷത്തിൽ, പിന്നീട് മോഡേൺ, ഇപ്പോൾ അൾട്രാ മോഡേൺ – മൗനരാഗത്തിലെ കല്യാണിയുടെ മാറ്റങ്ങൾക്ക് കയ്യടിച്ച് ആരാധകർ…

സിനിമ മേഖലയിലുള്ളവർക്ക് ദേശങ്ങൾക്ക് അതീതമായി വലിയ ആരാധകവൃന്ദം ഉള്ളതു പോലെ തന്നെ ടെലിവിഷൻ മേഖലയിൽ ഉള്ളവർക്കും സീരിയൽ രംഗത്തുള്ളവർക്കും ഇപ്പോൾ ആരാധകർ ഒരുപാടാണ്. മികച്ച അഭിനയ വൈഭവത്തിനൊപ്പം കിടപിടിക്കുന്ന സൗന്ദര്യം കൂടിയുണ്ടെങ്കിൽ ആരാധകരെ വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കാൻ സാധിക്കാറുണ്ട്. അഭിനയ മേഖലയിലെ വൈഭവം തന്നെയാണ് ഇതിന് അടിസ്ഥാനം.

മേഖല ഏതാണെങ്കിലും പെർഫോമൻസ് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ നോക്കുന്നത്. ഇത്തരത്തിൽ വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ താരമാണ് ഐശ്വര്യ റംസായി. പ്രേക്ഷകർക്ക് ഇഷ്ടമുള്ള പരമ്പരകൾ എപ്പോഴും നൽകി പ്രീതിപ്പെടുത്തുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്.  മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് താരം. മൗനരാഗം ഫെയിം എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ മികച്ച പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് മൗനരാഗം. പരമ്പരയിൽ അഭിനയിക്കുന്ന നലീഫിനോട് പ്രണയമാണോ എന്ന് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ഐശ്വര്യയും നലീഫും തരംഗം സൃഷ്ടിക്കാറുണ്ട്. താരങ്ങളുടെ കെമിസ്ട്രി സ്ക്രീനിൽ വർക്കൗട്ട് ആയതു കൊണ്ട് തന്നെയാണ് അത്തരം ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ഉണ്ടാകുന്നത്.

തന്റെ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടാൻ സാധിച്ചു. വളരെ നന്നായി ആവേശത്തെ താരം കൈകാര്യം ചെയ്യുന്നത് കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകർക്ക് താരം ഒരു മലയാളി അല്ല എന്ന വസ്തുത വളരെ വലിയ അത്ഭുതമാണ് പകർന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം വലിയ ഫോളോവേഴ്സും ആരാധകരും ഉള്ള താരമാണ് ഐശ്വര്യ. അഭിനയം കൊണ്ട് നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ താരത്തെ സ്റ്റാറാക്കി.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ പോസ്റ്റ് വൈറൽ ആകാറുള്ളത്. താരമിപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ മോഡേൺ ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. താരത്തിന്റെ ഫോട്ടോകളിലെ വ്യത്യസ്ത പോലും ഇപ്പോൾ പ്രേക്ഷകർ ശ്രദ്ധിച്ചിരിക്കുകയാണ്. ആദ്യം നാടൻ വേഷത്തിൽ ആയിരുന്നു എന്നും പിന്നീട് മോഡേൺ ആയി എന്നും ഇപ്പോൾ അൾട്രാ മോഡേൺ ആണ് എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

നാടൻ വേഷത്തിൽ സാരിയും ദാവണിയും പട്ടുപാവാടയും ഉടുത്തു വളരെ ശാലീന സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന മോഡേൺ വേഷങ്ങൾ പങ്കുവച്ചപ്പോഴും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിന്നത്. താരത്തോട് ഉള്ള വലിയ അഭിനിവേശം തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇപ്പോൾ താരം പങ്കുവെച്ച് ഫോട്ടോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*