

തമിഴ് സിനിമ മേഖലയിൽ അസൂയാവഹമായ ജന പിന്തുണയും പ്രീതിയും ഉള്ള അഭിനേത്രിയാണ് ശാലു ശാമു. തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് താരം. ഒരുപാട് മികച്ച സിനിമകളിൽ അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം ഒട്ടനവധി ആരാധകരെ നേടിയിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്.



അജിത്ത് കുമാർ നായകനായ 1998 ഇൽ പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയിൽ ആണ് താരം കരിയർ ആരംഭിക്കുന്നത്. തുടക്കം മുതൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതു വേഷവും താരം വളരെ ലാഘവത്തോടെയും നിഷ്പ്രയാസമായുമാണ് അവതരിപ്പിക്കുന്നത്. ഏത് സിറ്റുവേഷനിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടന്ന് ഇണങ്ങാനും താരത്തിന് വളരെ പെട്ടന്ന് സാധിക്കാറുണ്ട്.



വരുത്തപ്പടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ തമിഴ് സിനിമകളിൽ താരം ചെയ്തത് വളരെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഒരുപാട് മികച്ച നടന്മാരുടെ ഒപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു. അവരോടൊപ്പമെല്ലാം കട്ടക്ക് അഭിനയിക്കാനും ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



ഇപ്പൊൾ തമിഴകത്തിന്റെ പ്രിയ താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. എല്ലാവർക്കും പ്രണയദിന ആശംസകൾ അറിയിച്ചുകൊണ്ട്, അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.



നെഞ്ചിൽ പുല്ല് വെച്ച് മറച്ചു വച്ച താരത്തിന്റെ ഫോട്ടോകൾ കണ്ട് കഴിഞ്ഞ വർഷം ആരാധകർ അത്ഭുതപ്പെട്ടിരുന്നു. ഈ വർഷവും അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പൂക്കൾ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ കിടന്നുള്ള വെറൈറ്റി പോസുകളാണ് ഇപ്പോൾ പങ്കുവെച്ച ഫോട്ടോ ഷൂട്ടിൽ കാണുന്നത്. ബിഹൈന്റ് വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ആരാധകർ ഫോട്ടോകളും വിഡിയോയും ഏറ്റെടുത്തു കഴിഞ്ഞു.







Leave a Reply