

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള നായികയാണ് ഭാവന. ഇപ്പോൾ മലയാള സിനിമാ മേഖലയിൽ താരം ഒട്ടും സജീവമല്ല. എങ്കിലും മലയാളികൾക്ക് താരത്തോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞു പോയിട്ടില്ല. കാരണം മലയാള സിനിമയിൽ താരം സജീവമായിരുന്ന സമയത്ത് ചെയ്തു വെച്ച സിനിമകളിൽ ഓരോന്നിലും ഒരുപാട് ആരാധകരെ താരം നേടിയിരുന്നു. ഇപ്പോൾ മലയാളത്തിൽ ഇല്ലെങ്കിലും മറ്റു ഭാഷകളിൽ താരം സജീവമായി അഭിനയിക്കുന്നുണ്ട്.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം സെലക്ട് ചെയ്യുന്നത്. ഇക്കാര്യത്തിന് തന്നെ ഒരുപാട് പ്രശംസ ആരാധകരുടെ ഭാഗത്തു നിന്നും താരത്തിനു ലഭിക്കാറുണ്ട്. കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. ഒരുപാട് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്. അതിന് ശേഷം കന്നടയിലും ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.



താരം ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്യുന്നുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച ആരാധക വൃന്ദവും നിറഞ്ഞ കയ്യടിയും താരത്തിന്റെ കഥാപാത്രങ്ങൾക്ക് ലഭിക്കാറുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. താരം ഓരോ കഥാപാത്രത്തിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരോട് നിരന്തരം സംവദിക്കുന്നു. താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങൾ എല്ലാം അതിവേഗത്തിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്.



ഇപ്പോൾ മലയാള ഭാഷയിലുള്ള ഒരുപാട് പരസ്യങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഇത് മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ സൂചനയായി പ്രേക്ഷകർ ഊഹിക്കുന്നുണ്ട്. പക്ഷേ ഈ ആഗ്രഹം ഊഹവും എല്ലാം തെറ്റിദ്ധാരണ ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലാണ് മലയാളി പ്രേക്ഷകർക്കിടയിൽ സങ്കടം പകർന്നിരിക്കുന്നത്. അടുത്ത കാലത്തൊന്നും മലയാളത്തിലേക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.



മലയാള സിനിമയിൽ നിന്നും മാറി നിക്കുന്നത് ബോധപൂർവമാണ് എന്നും തന്റെ തീരുമാനം ആണ് മലയാളം സിനിമകൾ കുറച്ചു കാലത്തേക്ക് ചെയ്യുന്നില്ല എന്നുള്ളത് എന്നും താരം പറയുന്നു. അതെന്റെ മനഃസമാധാനത്തിന്റെ കൂടി കാര്യം ആണ് എന്നും താരം അതിനോട് കൂട്ടിച്ചേർത്തു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രികരിച്ച് സിനിമകൾ ചെയ്യാൻ ആണ് തീരുമാനം എന്നും താരം അറിയിച്ചു.



നിലവിൽ പുതിയ സിനിമകൾ ഒന്നും ഞാൻ കമ്മിറ്റ് ചെയ്തട്ടില്ല. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രം ആണ് ബജരംഗിയിലെ ചിന്മികിനി എന്നും മറ്റു ഭാഷകയിൽ വളരെ ബോൾഡ് ആയ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട് എങ്കിലും കന്നടയിൽ സൗമ്യമായ വേഷങ്ങൾ മാത്രം ആണ് ചെയ്യുന്നത്. എന്നാൽ ഈ കഥാപാത്രം കുറച്ചു ബോൾഡും അതോടൊപ്പം അത്യാവശ്യം റൗഡി സ്വഭാവമുള്ള അത്യാവശ്യം തമാശകൾ പറയുന്ന കഥാപാത്രം കൂടി ആണെന്നും താരം അഭിമുഖത്തിൽ പറയുന്നു.




Leave a Reply