കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ് നമ്മുടേത്… ഒരു മനുഷ്യന്റെ ചോയിസാണ് വിവാഹം : രജിഷ വിജയൻ…

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്  രജിഷാ വിജയൻ. ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച്, സൂസിസ് കോഡ്‌ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയിച്ച ആദ്യ സിനിമ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചതോടെ താരത്തിന്റെ അഭിനയമികവ് ലോകമൊട്ടാകെ പ്രശസ്തി നേടി.

താരം ആദ്യമായി അഭിനയിച്ച സിനിമ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമായിരുന്നു. ആസിഫ് അലി ആയിരുന്നു താരത്തിന്റെ ആദ്യ നായകൻ. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആണ് താരം നേടിയത്. അതിന് ശേഷം താരം ഇതുവരെയും ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

ഒരു സിനിമാക്കാരൻ, ജോർജേട്ടൻസ് പൂരം, ഫൈനൽസ്, ജൂൺ  തുടങ്ങി ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ താരം ചെയ്തു. ഖോ ഖോയിൽ മരിയ ഫ്രാൻസിസ് എന്ന സ്പോട്സ് ടീച്ചറുടെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. കയ്യടികളോടെയാണ് ആ വേഷത്തെ  പ്രേക്ഷകർ സ്വീകരിച്ചത്. ഒരുപാട് വലിയ അവസരങ്ങൾ ലഭിക്കാൻ താരത്തിന് ആദ്യ സിനിമയിലെ അഭിനയത്തിന് ലഭിച്ച അവാർഡ് കാരണമായിട്ടുണ്ട്.

അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നതു കൊണ്ടുതന്നെ മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തതിന്റെ കൂടെ തന്നെ തമിഴ് സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കർണ്ണൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.  താരത്തിന്റെ സിനിമ സെലക്ഷൻ സിനിമാ മേഖലയിലുള്ള എല്ലാവരും എടുത്തു പറയുന്ന ഒരു നേട്ടമാണ്.

മലയാളത്തിൽ പുറത്തിറങ്ങിയ എല്ലാം ശരിയാകും എന്ന സിനിമയിൽ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കരിയറിനെ കുറിച്ചും വിവാഹത്തെക്കുറിച്ചും അഭിമുഖത്തിൽ ചോദ്യങ്ങൾ ഉണ്ടായതു കൊണ്ട് തന്നെയാണ് അഭിമുഖം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാനും സമൂഹമാധ്യമങ്ങളിൽ തരംഗമാവാനും കാരണം.

കല്യാണത്തെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നും വിവാഹം ഒരു മനുഷ്യന്റെ ചോയ്സ് ആണെന്നും താരം പറയുന്നുണ്ട്. കല്യാണത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾ കണ്ടു വരുന്നതാണ്. കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. എന്റെയടുത്ത് പക്ഷെ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാൻ അങ്ങനെയൊരു ഇടം കൊടുക്കാത്തതു കൊണ്ടായിരിക്കാം എന്നും താരം പറഞ്ഞു.

പക്ഷെ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നും ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോൾ, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത് എന്നും ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവർക്കും കൊടുക്കണം എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരും ഉണ്ടായതു കൊണ്ട് വളരെ പെട്ടെന്ന് വാക്കുകൾ വൈറൽ ആവുകയും ചെയ്തു.

Rajisha
Rajisha
Rajisha

Be the first to comment

Leave a Reply

Your email address will not be published.


*