ആ സെ ക്‌ സ് രംഗത്തിൽ അവനും ഉണ്ടായിരുന്നല്ലോ…  അവനെ വിമർശിക്കാത്തത് എന്ത് കൊണ്ട്… ഇത് സമൂഹത്തിന്റെ പൈശാചിക മനസ്സിനെ ഓർമ്മപ്പെടുത്തുന്നു…  തുറന്നടിച്ച് രാധിക ആപ്തെ…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാധിക ആപ്തെ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. തിയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി ഫാന്റസി സിനിമയായ ലൈഫ് വോഹ്‌ തോ ഐസി എന്ന ഫാന്റസി സിനിമയിലൂടെ താരം അഭിനയ ലോകത്തേക്ക് കടന്നു വന്നു.

ഹിന്ദി, തമിഴ്, മറാത്തി, മലയാളം, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനേത്രിയാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം. ബോൾഡ് വേഷങ്ങൾ താരം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യാറുള്ളത്.

താരം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്നത് 2009 ൽ പുറത്തിറങ്ങിയ അന്തഹീൻ എന്ന ബംഗാളി സിനിമയിലൂടെയാണ്. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടുകൂടി താരം ഓൾ ഇന്ത്യൻ ലെവൽ അറിയപ്പെട്ടു. 2015 ൽ ഫഹദ് ഫാസിൽ നായകനായി വിനോദ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹരം എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

2015 ൽ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ സമയത്ത് ബോളിവുഡിൽ തുടർച്ചയായി ഒരുപാട് വിജയചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. വിജയകരമായ വലിയ സിനിമകൾക്ക് പുറമേ ഒരുപാട് ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തിനും ലഭിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്.

2016 ൽ താരം അഭിനയിച്ച പാർച്ട് എന്ന സിനിമ വളരെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിൽ ലജ്ജോ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സ്വന്തം ശരീരം പ്രകടിപ്പിക്കുന്ന രംഗം ഈ സിനിമയിൽ താരം അഭിനയിച്ചിരുന്നു. ആ സമയത്ത് ഈ സിനിമ വളരെ ചർച്ചയായിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു സിനിമയുടെ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന താരത്തിന് പുതിയ ചിത്രത്തിലെ രംഗങ്ങളെ കുറിച്ചാണ് ഇപ്പോഴുള്ള വിവാദം.

രാധിക ആപ്‌തെയുടേയും ദേവ് പട്ടേലിന്റേയും സെക്‌സ് രംഗങ്ങൾ ഈ സിനിമയിലുണ്ട്. ആ രംഗങ്ങൾ മാത്രം എടുത്തുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് താരമിപ്പോൾ പ്രതികരിച്ചിരിക്കുന്നത്. നിലപാട് തുറന്ന മനോഭാവത്തോടു കൂടി പറയുന്ന വ്യക്തിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾ പലപ്പോഴും വിവാദങ്ങൾക്കു കാരണമാകാറുണ്ട്

”ദ വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിന് പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ്” എന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ സെക്സ് രംഗങ്ങൾ ആചരിക്കുമ്പോൾ അത് താരത്തിന് പേരിൽ മാത്രമാണ് പ്രചരിക്കുന്നത് എന്നും ആ രംഗങ്ങളിൽ ഞാൻ മാത്രമല്ലല്ലോ എന്നും താരം തുറന്നു പറയുന്നുണ്ട്.

”പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്‌തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?” എന്നായിരുന്നു താരം ചോദിച്ചത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ചോദ്യവും നിലപാടും പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് വാക്കുകൾ പ്രചരിച്ചു കഴിഞ്ഞു.

Radhika
Radhika
Radhika
Radhika

Be the first to comment

Leave a Reply

Your email address will not be published.


*