

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് പൂജ ഹെഗ്ഡെ. ചുരുങ്ങിയ കാലം കൊണ്ടാണ് താരം സിനിമയിൽ ഇത്രയധികം ഇംപാക്ട് ഉണ്ടാക്കിയത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും തന്റെ സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.



ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിയായി താരം മാറിയിരിക്കുന്നു. 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് സജീവമായി നിലകൊള്ളുന്നത്.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന താരം മോഡൽ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അപകടത്തെ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.



ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 17 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് റീൽസ് വീഡിയോകളും താരം ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ റീൽസ് വീഡിയോ വൈറൽ ആയിരിക്കുന്നു.



മോഡൽ രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി തിളങ്ങിയ താരം രണ്ടുവർഷത്തിനുശേഷം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ജീവ നായകനായി പുറത്തിറങ്ങിയ മുഖമൂടി എന്ന സിനിമയിൽ ശക്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്.



പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് തെലുങ്ക് സൂപ്പർ സ്റ്റാറുകളുടെ കൂടെ കിടിലൻ സിനിമകളിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. രംഗസ്ഥലം, Duvvada Jagannadham, Ala Vaikunthapurramuloo തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. പക്ഷേ പുറത്തിറങ്ങാൻ പോകുന്ന താരത്തിന്റെ സിനിമകളാണ് ഏറെ ശ്രദ്ധേയം. പ്രഭാഷ് നായകനായി പുറത്തിറങ്ങാൻ പോകുന്ന രാധേ ശ്യാം, വിജയ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ്, ചിരഞ്ജീവി റാം ചരൺ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ആചാര്യ രൺവീർ സിംഗ് നായകനായി പുറത്തിറങ്ങാൻ പോകുന്ന സർക്കസ് തുടങ്ങിയവ വരാനിരിക്കുന്ന പ്രധാനപ്പെട്ട സിനിമകളാണ്.







Leave a Reply