കോളേജിൽ അല്ലാഹു അക്ബർ വിളി മുഴക്കിയ പെൺകുട്ടിക്ക് 3 കോടി പ്രതിഫലം നൽകാനൊരുങ്ങി സൽമാൻ ഖാൻ… യാഥാർഥ്യം ഇങ്ങനെ…

ഹിജാബ് നിരോധന വാർത്തയാണ് ഇപ്പോൾ ലോകത്ത് ഒന്നാകെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തൊട്ടാകെ വ്യാപിക്കാൻ നിൽക്കുന്ന തരത്തിൽ ഒരു വലിയ വിഷയമാണ് സോഷ്യൽ മീഡിയ ഇതിനെ ചർച്ച ചെയ്യുന്നതും. കർണാടക കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ലോകത്തൊട്ടാകെ പരന്നൊരു വാർത്ത ഉണ്ടാവുകയാണ് ചെയ്തത്. മത സ്വാതന്ത്ര്യത്തിന് മേൽ കൈ കടത്തിയതിന് എതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മത സ്വാതന്ത്ര്യത്തിനെതിരെ പ്രശ്നങ്ങൾ ഉണ്ടാക്കിയും അതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളും ഒക്കെയായി ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വിഷയങ്ങൾ വ്യത്യസ്തമാണ് എങ്കിലും മതചിന്തക്കെതിരെയും മത സ്വാതന്ത്ര്യത്തിനെതിരെയും ഉള്ള മറ്റു ആശയങ്ങളാണ് ഇതിനുമുൻപും വിഷയങ്ങൾ ആയിട്ടുള്ളത്. ഇപ്പോൾ എന്തായാലും സ്ത്രീ വസ്ത്രധാരണത്തിന് എതിരെയാണ് പ്രശ്നക്കാർ തുനിഞ്ഞു ഇറങ്ങിയിട്ടുള്ളത്.

ഒരുപാട് പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ഇടങ്ങളിൽ രംഗത്ത് വരുന്നുണ്ട്. തലപ്പാവ് ഉപയോഗിക്കാമെങ്കിൽ ഹിജാബും ഉപയോഗിക്കാമെന്ന് വ്യക്തമാക്കി താരങ്ങൾ രംഗത്ത് വരികയുണ്ടായി. അതുപോലെ ഇതിനിടയിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായ ഒരു പെൺകുട്ടിയാണ് മുസ്‌ക്കാൻ. വളരെ പെട്ടെന്നാണ് പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഹിജാബ് ധാരിയായ പെൺകുട്ടിയെ കാവി ഷോൾ ധരിച്ച് ആൺകുട്ടികൾ കോളേജിലേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ ഇരിക്കുന്നതും ആൺകുട്ടികൾ ജയ് ശ്രീരാം എന്ന് വിളിക്കുന്നതും പെൺകുട്ടിയുടെ ഉച്ചത്തിലുള്ള അള്ളാഹു അക്ബർ ഉം എല്ലാം വീഡിയോയിൽ കൃത്യമായി കാണാൻ കഴിയുന്നു. വളരെ പെട്ടെന്നാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ഒരുപാട് പേരാണ് പെൺകുട്ടിയുടെ ധൈര്യത്തെയും ചങ്കുറപ്പ്നെയും പ്രശംസിച്ച് രംഗത്തു വന്നിരിക്കുന്നത്.

ഇതിനിടയിൽ വ്യാജ പ്രചാരണങ്ങൾക്കും പഞ്ഞം ഒന്നുമില്ല. കോളേജ് വാതിൽക്കൽ അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച muskaan എന്ന പെൺകുട്ടിക്ക് സൽമാൻഖാൻ 3 കോടി രൂപ പ്രഖ്യാപിച്ചതായി ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് ഓൺലൈൻ മാധ്യമങ്ങൾ തന്നെയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നതും അതിന്റെ യാഥാർത്ഥ്യത്തെ ഊന്നിപ്പറയുന്നത് ആയിരുന്നു.

അതുകൊണ്ടാണ് ഹിന്ദുത്വ സംഘടനകൾ സൽമാൻഖാനെതിരെ രംഗത്തുവന്നത്. മനപ്പൂർവ്വം മത സ്പർദ്ദ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വാർത്തകൾ കെട്ടിചമച്ചിരിക്കുന്നത്. അതല്ലാതെ യാഥാർത്ഥ്യം അല്ലാ എന്ന് തെളിഞ്ഞിരിക്കുന്നു. അതോടെ ഹിന്ദുത്വ സംഘടനകൾ അവരുടെ പ്രതിഷേധ പ്രകടനങ്ങളും നിർത്തിയിട്ടുണ്ട്. ഒന്നിലധികം ബോളിവുഡ് ഓൺലൈൻ മാധ്യമങ്ങളിൽ ഈ വാർത്ത അത് വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്..

Be the first to comment

Leave a Reply

Your email address will not be published.


*