

മലയാള സിനിമയിലെ യുവ നടൻ മാരുടെ കൂട്ടത്തിൽ ചാക്കോച്ചനെ ക്കാൾ കൂടുതൽ യുവാക്കളുടെ പിന്തുണയുള്ള പ്രണയരംഗങ്ങൾ അഭിനയിക്കാൻ കഴിവുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പുതിയ സിനിമയിലെ പ്രണയ ഗാനം റിലീസ് ആയിരിക്കുന്നത്. ഒരുപാട് വർഷത്തോളമായി സിനിമയിൽ വന്ന ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ തിളങ്ങി നിൽക്കുകയാണെങ്കിലും ഇപ്പോഴും പ്രണയ രംഗങ്ങളിലും പ്രണയ സിനിമകളിലും താരം ചാക്കോച്ചൻ തന്നെയാണ്.



അടുത്തിടെ മലയാളം മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് വന്ന മറ്റു അഭിനേതാക്കളെക്കാൾ ഒരുപിടി യുവ പിന്തുണ ഉള്ളതുകൊണ്ടും പ്രണയ രംഗങ്ങൾ ആണെങ്കിലും ഇന്റിമേറ്റ് സീനുകൾ ആണെങ്കിലും വളരെ മികവിൽ അവതരിപ്പിച്ചത് കൊണ്ടും ആയിരിക്കാം പുതിയ ഒറ്റ് എന്ന സിനിമയിലെ പ്രണയ ഗാനം ഇന്നലെ പ്രണയ ദിനത്തിൽ റിലീസായപ്പോൾ യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും അത് പെട്ടെന്ന് തന്നെ വൈറൽ ആവാനുള്ള വലിയ കാരണം.



90-റുകളിലാണ് റൊമാന്റിക് ഹീറോയായി അഭിനയ രംഗത്തേക്ക് താരം കടന്നു വരുന്നത്. ഒരു പക്ഷേ ഓരോ സിനിമ കഴിയുമ്പോഴും ആ ചോക്ലേറ്റ് ഹീറോ കൂടുതൽ ചെറുപ്പക്കാരനായി വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധക പക്ഷം. നിഴൽ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ റൊമാന്റിക് ഹീറോ എന്നതിനപ്പുറത്തേക്ക് തന്റെ അഭിനയ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾ ആയ മറ്റു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച നടന വൈഭവം തെളിയിക്കുകയും ചെയ്തു



ഭീമന്റെ വഴി എന്ന ഈ അടുത്ത് പുറത്തിറങ്ങിയ സിനിമയിൽ പ്രണയത്തിന്റെ മറ്റൊരു വകഭേദത്തെ ആണ് താരം അവതരിപ്പിച്ച് ഫലിപ്പിച്ചത്. ഏതു കഥാപാത്രത്തിലേക്കും നിഷ്പ്രയാസം ഇണങ്ങാനും ഏതുവേഷവും വളരെ അനായാസമായും പരിപൂർണ്ണമായും അവതരിപ്പിക്കാനും താരത്തിന് കഴിവുണ്ട് എന്ന് തന്നെയാണ് ഈ കാലഘട്ടത്തിനുള്ളിലെ ഓരോ സിനിമകളിലൂടെയും താരത്തിന് തെളിയിക്കാൻ കഴിഞ്ഞത്. അതു കൊണ്ട് തന്നെയാണ് പുതിയ സിനിമയിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വലിയ മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.



ചാക്കോച്ചനും തമിഴ് നടൻ അരവിന്ദ് സ്വാമിയും പ്രധാന റോളുകളിൽ അഭിനയിച്ച് ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയ ദിനത്തിൽ റിലീസ് ചെയ്തു എന്നതും ഗാനം ഒരു ഉഗ്രൻ റൊമാന്റിക് മെലഡി ഗാനമാണ് എന്നതും കാഴ്ചക്കാരെ കൂട്ടിയതിന്റെ പ്രധാന കാരണം തന്നെയാണ്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് ഈഷ റബ്ബയാണ്.



തീവ്രമായ പ്രണയ രംഗങ്ങളും കുഞ്ചാക്കോ ബോബന്റെയും ഈഷയുടെയും ലിപ് ലോക്ക് രംഗങ്ങളും പാട്ടിലുണ്ട് എന്നതാണ് ആരാധകർ പ്രകടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ അടുത്തിടപഴകി ഒക്കെ ചാക്കോച്ചൻ അഭിനയിക്കുമോ എന്ന ആരാധകരുടെ മനസ്സിലെ അത്ഭുതവും ആശ്ചര്യവും എല്ലാം റിലീസ് വീഡിയോക്ക് താഴെ വരുന്ന കമന്റുകളുടെ പെരുമഴക്കാലത്തിൽ നിന്നും മനസ്സിലാക്കാം. ചാക്കോച്ചൻ ഈ അടുത്തിടെയായി ടോവിനോയ്ക്ക് പഠിക്കുവാണോ എന്നുവരെ കമന്റ് വന്നു കഴിഞ്ഞു.



വിനായക് ശശികുമാറിന്റെ വരികൾക്ക് എ.എച്ച് കാഷിഫ് സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് ശ്വേത മോഹനാണ്. ശ്വേതയുടെ അതിമനോഹരമായ ശബ്ദ മധുരിമയോടൊപ്പം നായിക നായകൻമാരുടെ അത്യുഗ്രൻ പെർഫോമൻസ് റിലീസ് ആയത് പ്രണയദിനത്തിൽ സാഹചര്യത്തിലായാലും എല്ലാം ഒറ്റ് എന്ന സിനിമയിലെ പ്രണയ ഗാനം വൈറൽ ലിസ്റ്റിൽ വളരെ പെട്ടെന്ന് തന്നെ ഇടംപിടിക്കാൻ സഹായിച്ചു.






Leave a Reply