ആശ്വതിയുടെ പുതിയ ഫോട്ടോക്ക് പാന്റ് എവിടെയെന്ന് കമെന്റ്… മറുപടി കിട്ടിയപ്പോ വയറ് നിറഞ്ഞ് കാണാം 😂👌

അവതാരകയായും നടിയായും മലയാളികൾക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിൽ സുരാജ് വെഞ്ഞാറമൂടിന്റെ കൂടെ കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിൽ അവതരണ മേഖലയിൽ താരമുണ്ടായിരുന്നു. സുരാജിന്റെ കൂടെയുള്ള മികച്ച കെമിസ്ട്രി പരിപാടിയുടെ തന്നെ വിജയമായിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകിയിരുന്നത്.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിൽ ആശ ഉത്തമൻ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. വളരെ മികച്ച രീതിയിലാണ് താരം ആണ് വേഷം കൈകാര്യം ചെയ്തിരുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഈ കഥാപാത്രത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. ആദ്യമായി അഭിനയ മേഖലയിൽ അവതരിപ്പിച്ച വേഷമായിരുന്നു അത്.

തുടക്കത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരത്തിന് പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഭാവിയിൽ ഒരുപാട് മികച്ച കഥാപാത്രത്തിലേക്ക് താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗർഭാവസ്ഥയിൽ ആയതിനാലാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയത്. താരത്തിന്റെ പിന്മാറ്റം പ്രേക്ഷകർക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ ചെറിയ കുഞ്ഞിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. തന്റെ വിശേഷങ്ങളും ലൊക്കേഷൻ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. താരം ഇടയ്ക്കിടെ താരത്തിന്റെ സുന്ദരമായ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദുബൈ ദിവസങ്ങൾ എന്ന ക്യാപ്ഷനിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുകയാണ് താരം. അതിന് താഴെ വന്ന കമന്റും മറുപടിയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓരാൾ “പാന്റ് എവിടെയാണ്? ” എന്ന് കമന്റ് ചെയ്തിരിക്കുന്നു. വളരെ രസകരമായി താരം “നിങ്ങൾ ഇവിടെയെങ്ങാനും ഉണക്കാൻ കൊണ്ട് ഇട്ടിരുന്നോ?” എന്ന് തിരിച്ചു ചോദിച്ചിട്ടുണ്ട്.

Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*