

സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അസിൻ. മലയാളം ഉൾപ്പെടെ ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഓരോന്നിലും താരം പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു. അത്രത്തോളം വൈഭവത്തിൽ ആണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.



മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിലെല്ലാം താരം അഭിനയിക്കുകയും മികച്ച വൈഭവം പ്രകടിപ്പിച്ച് കൊണ്ട് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടുകയും ചെയ്തു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയ വൈഭവം കൊണ്ടും തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ടുതന്നെയാണ്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.



നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലൂടെ യാണ് തരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. 2001ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയവും താരം കാഴ്ചവെച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു.



ആദ്യ സിനിമക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്കു പിന്നീട് തെലുങ്ക് സിനിമയിലൂടെ താരം തിരിച്ചുവരുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ആയിരുന്നു താരം തൽക്കാലികമായി സിനിമ മേഖലയിൽ നിന്നും മാറി നിന്നത്. പിന്നീട് താരം തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചത് ഉൾപ്പെടെ എല്ലാ സിനിമകളും വിജയങ്ങളായിരുന്നു എന്ന എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഒരുപാട് തെലുങ്ക് തമിഴ് സിനിമകളുടെ താരത്തിലെ നായികയാവാൻ സാധിച്ചു.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം സിനിമയിൽ സെലക്ട് ചെയ്യുന്നത്. ഈ കാര്യത്തിന് തന്നെ താരത്തിന് ഒരുപാട് പ്രശംസകൾ ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുണ്ട്. 2008ലാണ് താരം ഹിന്ദി സിനിമ അഭിനയം മേഖലയിലേക്ക് ചുവടു മാറിയത്. മികച്ച കൈയ്യടി ആദ്യ സിനിമകൾക്ക് തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ ഗജിനി, പോക്കിരി തുടങ്ങിയ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആരാധകർ പങ്കുവച്ചിരുന്നു.



ഇപ്പോൾ താരത്തിന് ഒരു പഴയ അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പുരുഷൻ അസിനെ അദ്ഭുതപ്പെടുത്തണമെങ്കിൽ എന്ത് ചെയ്യണം എന്നാണ് അവതാരകൻ താരത്തോട് ചോദിച്ചത്. ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഇംപ്രസ് ചെയ്യാൻ എക്സ്ട്രാ ഒന്നും ചെയ്യാതെ നോർമൽ ആയി ഇരുന്നാൽ മാത്രം മതി എന്നായിരുന്നു താരത്തിന്റെ മറുപടി അവതാരകൻ പോലും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചു കാണില്ല എന്നാണ് ആരാധക പക്ഷം. വളരെ പെട്ടെന്ന് ആരാധകർ താരത്തിന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്.




Leave a Reply