

മലയാള ചലച്ചിത്ര മേഖലയിലെ ഭാഗ്യ നായിക എന്ന പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. ചുരുങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു എന്ന് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. ഡോക്ടർ എന്ന വലിയ പ്രൊഫഷൻ വിട്ടു കൊണ്ടാണ് സിനിമ അഭിനയം എന്ന പാഷന് പിന്നാലെ താരം വരുന്നത്.



അഭിനയം അനുഭവം തന്നെയാണ് താരത്തിന് ഹൈലൈറ്റ് വളരെ പെട്ടെന്ന് തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഒരുപാട് വർഷത്തിനു ശേഷവും മലയാളി പ്രേക്ഷകരുടെ മനസ്സിൽ സാന്നിധ്യമായി നിൽക്കാൻ മാത്രം പാകത്തിലും വൈഭവത്തിലും കഥാപാത്രത്തെ സമീപിക്കാനും താരത്തിന് കഴിഞ്ഞു. ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടാനും വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞത് ഈ മികവ് കൊണ്ട് തന്നെയാണ്.



താരം അഭിനയിച്ചു ഫലിപ്പിച്ച മായാനദി, വരത്തൻ തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. അതിലെ കഥാപാത്രങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. മായാനദി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ ഇന്നും താരത്തെ വിളിക്കുകയും അറിയപ്പെടുകയും ചെയ്യുന്നത് താരം ആ കഥാപാത്രത്തെ സമീപിച്ച രീതിയുടെ ആത്മാർത്ഥത കൊണ്ട് തന്നെയാണ്.



മലയാളത്തിലെ മുൻനിര സൂപ്പർനായകൻമാരുടെ കൂടെ എല്ലാം താരമിപ്പോൾ അഭിനയിച്ചു കഴിഞ്ഞു. ടോവിനോ തോമസിന്റെ കൂടെ അഭിനയിച്ച മായാനദി ആസിഫലിയുടെ കൂടെ അഭിനയിച്ച വിജയ് സൂപ്പറും പൗർണ്ണമിയും ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ച വരത്തൻ തുടങ്ങിയവയെല്ലാം താരത്തിന് കരിയറിലെ മികച്ച സിനിമകളായിരുന്നു. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായ ഓടിക്കൊണ്ടിരിക്കുന്ന അർച്ചന 31 നോട്ടൗട്ട് ആണ് താരത്തിന് പുതിയ സിനിമ.



പരാജയപ്പെട്ട 30 വിവാഹ ആലോചനകളുടെ കഥയിലൂടെയാണ് അർച്ചന 31 നോട്ടൗട്ട് കടന്നു പോകുന്നത്. ട്രെയിലർ യൂട്യൂബിൽ റിലീസ് ആയതു മുതൽ റിലീസ് തീയതി പ്രഖ്യാപിച്ചതും റിലീസ് ആയ അതും വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്കും വളരെ മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് പറയാനുള്ളത്. വീണ്ടും ഒരു ഫീലിങ് ഗുഡ് സിനിമ എന്നൊക്കെ പറഞ്ഞവരുണ്ട്.



സിനിമയിലെതുപോലുള്ള വിവാഹാലോചനകൾ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ടായ താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. വിവാഹാലോചനകൾ ഒരുപാട് വന്നിരുന്നു എന്നും അത് തന്റെ പേരിൽ അമ്മ ഒരു മാട്രിമോണിയൽ പ്രൊഫൈൽ ആരംഭിച്ചത് പിന്നെ ആണ് എന്നും താരം വ്യക്തമാക്കി. തന്റെ പേരിൽ ഒരു മാട്രിമോണിയൽ സൈറ്റ് എന്നത് നാണക്കേട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമ്മ അത് അമ്മയുടെ പേരിലേക്ക് മാറ്റി എന്നും താരം പറയുന്നുണ്ട്.



പക്ഷേ അമ്മയുടെ പേരിലേക്ക് മാറ്റിയതിനു ശേഷവും വിവാഹാലോചനകൾ വന്നിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ വിവാഹമെന്ന ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വാസം ഇല്ല എന്നും എന്നെങ്കിലും കെട്ടുന്നുണ്ടെങ്കിൽ അത് ലവ് മാര്യേജ് ആയിരിക്കുമെന്നും താരം വ്യക്തമാക്കി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞ ഫോളോവേഴ്സും പിന്തുണയും ഉള്ള താരത്തിന്റെ പുതിയ വാക്കുകൾ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.




Leave a Reply