തലപ്പാവ് ധരിക്കാം എങ്കിൽ ഹിജാബും ധരിക്കാം… അഭിപ്രായം തുറന്നു പറഞ്ഞ് സോനം കപൂർ…

മതപരമായ പ്രശ്നങ്ങൾ ഒരുപാട് കാലത്തോളം കേരളക്കരയിൽ ചർച്ചക്കുള്ള വിഷയം ആവാറുണ്ട്. ഒരുപാട് പ്രശ്നങ്ങളും ഇതുസംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. മതചിന്തയും മതബോധവും അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരും നിരീശ്വരവാദം തലയ്ക്കു പിടിച്ചവരും കേരളക്കരയിൽ ഒരുപാട് ഉണ്ടായതു കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള വാദ വിവാദങ്ങൾ എല്ലാകാലത്തും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്

എന്തായാലും ഇപ്പോൾ വിഷയം സ്ത്രീകളെ സംബന്ധിച്ചുള്ളതാണ്. സ്ത്രീകൾ ഹിജാബ് ധരിക്കണോ വേണ്ടയോ എന്ന വിഷയത്തിലാണ് ഇപ്പോഴുള്ള ചർച്ചകൾ ഒന്നടങ്കം. ഹിജാബ് നിരോധനം കേരളത്തിൽ ഒന്നാകെ ആളി കത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഹിജാബ് എന്നത് മത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഇത് ധരിക്കണമെന്ന് ആവശ്യക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ.

എന്നാൽ ഒരുപാട് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന സര്‍ക്കാര്‍ നിലപാട് എന്നതിനപ്പുറം മതപരമായ വസ്ത്ര ധാരണയും മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ഇപ്പോള്‍ മതപരമായ വസ്ത്രം ധരിക്കുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത് എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും എതിരഭിപ്രായക്കാർ പറയുന്നു.

ഒരുപാട് പേരാണ് ഇപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള നിലപാടുകൾ വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും മറ്റും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏത് വിഷയമാണെങ്കിലും സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ സെലിബ്രിറ്റികളും മറ്റു പ്രമുഖരും താത്പര്യപ്പെടുന്നുണ്ട്. ഈ വിഷയവും അത്തരത്തിൽ ഒരു പൊതു വിഷയമായി മാറിയിരിക്കുന്നു എന്നതിന് തെളിവായി പ്രമുഖരിൽ പലരും തങ്ങളുടെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിൽ തുറന്നു പറഞ്ഞു കഴിഞ്ഞു.

ഇപ്പോൾ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് അനുകൂലിച്ചു കൊണ്ട് നടി സോനം കപൂർ രംഗത്തു വന്നിരിക്കുകയാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. വളരെ അനുകൂലമായ നിലപാടാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളിൽ നേരിട്ട് തന്നെ അക്കാര്യം തുറന്നു പറയാൻ താരം ധൈര്യം കാണിച്ചു എന്നതും എടുത്തുപറയേണ്ട വസ്തുത തന്നെയാണ്.

“തലപ്പാവ് ഒരു ചോയ്‌സാണ് എങ്കിൽ എന്തു കൊണ്ട് ഹിജാബും അങ്ങനെയല്ല” എന്നാണ് ഇൻസ്റ്റഗ്രാമിൽ താരം ചോദിച്ചിരിക്കുന്നത്. കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശ സമരം നടന്നു കൊണ്ടിരിക്കെയാണ് ഈ വിഷയത്തിൽ താരം ഒരു പ്രത്യക്ഷ നിലപാടിനെ ഒരുങ്ങിയത് എന്നത് എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യവും പ്രചോദനവും നൽകുന്നതാണ്.

താരത്തിന്റെ കൂടെ തന്നെ മറ്റൊരു നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം അണിയുന്നുണ്ട്. പ്രഗ്യ സിങ്ങിനെ പോലുള്ള ബിജെപി എംപിമാരും അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു എന്ന് ഉദാഹരണമായി പ്രമുഖരെ എടുത്തു പറഞ്ഞുകൊണ്ട് മതവികാരത്തെ മാനിക്കേണ്ടതുണ്ട് എന്നും അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നും നഗ്മ വ്യക്തമാക്കി.

എന്തു ധരിക്കണം, എന്തു പറയണം എന്നതെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ് എന്നും ബിജെപിയുടെ വികസന മുരടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത് എന്നും കോളജിൽ (കർണാടക) പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തു നിന്നുള്ളവരാണ്. ഈ ഗുണ്ടകളെല്ലാം പുറത്തുനിന്നു വരുന്നവരാണ്. അതേക്കുറിച്ച് ഉത്കണ്ഠയുണ്ട് എന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു. എന്തായാലും താരങ്ങൾ ഇരുവരുടെയും പോസ്റ്റുകളും വാക്കുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Sonam
Sonam

Be the first to comment

Leave a Reply

Your email address will not be published.


*