

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് രജിഷാ വിജയൻ. ഇതുവരെയും ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച്, സൂസിസ് കോഡ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.



അഭിനയിച്ച ആദ്യ സിനിമ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചതോടെ താരത്തിന്റെ അഭിനയമികവ് ലോകമൊട്ടാകെ പ്രശസ്തി നേടി. താരം ആദ്യമായി അഭിനയിച്ച സിനിമ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമായിരുന്നു. ആസിഫ് അലി ആയിരുന്നു താരത്തിന്റെ ആദ്യ നായകൻ. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആണ് താരം നേടിയത്.



ഒരുപാട് വലിയ അവസരങ്ങൾ താരത്തിന് ലഭിക്കാനും ആ പുരസ്കാരം തന്നെയാണ് കാരണം. ഒരു സിനിമാക്കാരൻ, ജോർജേട്ടൻസ് പൂരം, ഫൈനൽസ്, ജൂൺ തുടങ്ങി ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ താരം ചെയ്തു. ഖോ ഖോയിൽ മരിയ ഫ്രാൻസിസ് എന്ന സ്പോട്സ് ടീച്ചറുടെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ആ വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്.



മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തതിന്റെ കൂടെ തന്നെ തമിഴ് സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കർണ്ണൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ സിനിമ സെലക്ഷൻ സിനിമാ മേഖലയിലുള്ള എല്ലാവരും എടുത്തു പറയുന്ന ഒരു നേട്ടമാണ്. മലയാളത്തിൽ പുറത്തിറങ്ങിയ എല്ലാം ശരിയാകും എന്ന സിനിമയിൽ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.



താരത്തിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആന്തോളജി സ്വഭാവമുള്ള ഫ്രീഡം ഫൈറ്റർ എന്ന സീരീസിലെ ആദ്യ സിനിമ ഗീതു അൺ ചെയ്ന്ഡിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ സിനിമാലോകം ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് എന്നാണ് സിനിമയെക്കുറിച്ച് താരത്തിൽ പറയാനുള്ളത്.



‘സ്വന്തം ഇഷ്ടപ്രകാരം ഒരു വസ്ത്രമിടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷെ പണ്ടുള്ളത്ര ഇപ്പോഴില്ല. കാരണം ഇപ്പോഴത്തെ പെൺകുട്ടികൾ പലരും തിരിച്ച് ചോദിക്കാൻ തുടങ്ങി. എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെൺകുട്ടികൾ സ്വയം തീരുമാനിച്ചു തുടങ്ങി എന്നാണ് താരത്തിന് വാക്കുകൾ ഇത്തരത്തിലുള്ള സ്വാതന്ത്ര്യമില്ലായ്മ യെ കുറിച്ചുള്ള സിനിമയാണ് എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്.




Leave a Reply