കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്… ബോഡി ഷെയ്മിങ് അംഗീകരിക്കാനാവില്ല : മഞ്ജിമ മോഹൻ…

മലയാളം തമിഴ് സിനിമകളിൽ കൂടുതലായും അഭിനയിക്കുന്ന ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. താരം അഭിനയിച്ച മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. അതായത് തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ചുരുക്കം. അഭിനയ മികവ് തന്നെയാണ് താരത്തെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്.

തുടക്കത്തിൽ അഭിനയിച്ച സിനിമകളിലെല്ലാം വിജയങ്ങൾ നേടുകയും ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കുകയും ചെയ്ത താരം ഉപരി പഠനാവശ്യാർത്ഥം സിനിമയിൽ നിന്ന് കുറച്ചു കാലത്തേക്കായി പിൻ വാങ്ങി. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ താരം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.  പൂർവാധികം  ശക്തമായ കഥാപാത്രങ്ങൾ ആണ് താരം രണ്ടാം വരവിൽ ചെയ്തത്.

മലയാള ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് താരം. കലയോടും സിനിമയോടും ബന്ധമുള്ള കുടുംബത്തിൽ നിന്ന് താരം വന്നത് എന്നത് കൊണ്ട് തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

ആദ്യം മുതൽ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ, മയില്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമകളായിരുന്നു ഇവയെല്ലാം.

ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നാണ് സിനിമ മേഖലയിലുള്ളവരുടെ എല്ലാം അഭിപ്രായം.  അഭിനയ മികവിനോട് കിടപിടിക്കുന്ന ശരീര സൗന്ദര്യവും ആരോഗ്യവും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന് ആബാലവൃദ്ധം ജനങ്ങളെയും ആരാധകരാക്കി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ്. അഭിനയ മികവ് കൊണ്ട് താരം സജീവമായി ആരാധകർ ബന്ധങ്ങളെ സമൂഹ മാധ്യമങ്ങളിൽ നേടിയിട്ടുണ്ട് എന്നുള്ളതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ് താരം പറയുന്നത്. ഒരു ദിവസം ഒഴിവില്ലാതെ സൈബർ ആക്രമണം നേരിടുന്ന വ്യക്തിയാണ് ഞാൻ എന്ന് തുടങ്ങിയാണ് താരം പറയുന്നത്. ഒരുപാട് ട്രോളുകൾ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. ട്രോളുകള്‍ വലിയ പ്രശ്‌നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ് എന്നാണ് താരം ട്രോളുകളെ കുറിച്ച് പറയുന്നത്.

എന്നാൽ സഹിക്കാൻ കഴിയാത്തത് ബോഡി ഷെയ്മിങ് ആണ് എന്നാണ് താരത്തിന്റെ നിലപാട്. ട്രോളുകളെ ക്കാൾ കൂടുതൽ അനുഭവിക്കുന്നതും ബോഡി ഷെയ്മിങ് ആണ് എന്നും താരം പറയുന്നു. തടിച്ചാലും മെലിഞ്ഞാലും പ്രശ്നമാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും എന്നും ഇതിന് ഒരു അവസാനവും ഇല്ല എന്നും താരം പറയുന്നുണ്ട്.

എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന വിചാരമാണ് എന്നും ഒരു സ്‌ക്രീനിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ് എന്നും താരം പറയുന്നു. ട്രോളുകൾ പടച്ചു വിടുന്നത് പോലെ അല്ല ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ല എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

Manjima
Manjima

Be the first to comment

Leave a Reply

Your email address will not be published.


*