

സിനിമ മേഖലയിലുള്ളവർ തന്റെ അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയകളിൽ എപ്പോഴും സജീവ സാന്നിധ്യം ആകാറുള്ള സെലിബ്രിറ്റിയാണ് ബോളിവുഡ് താരസുന്ദരി കങ്കണ റാണോത്ത്. മികച്ച ചിത്രങ്ങളിലുടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിനു സാധിക്കുകയും ചെയ്തു. മികച്ച അഭിനയ വൈഭവം താരത്തെ സോഷ്യൽ മീഡിയയിൽ താരമാക്കി.



അഭിനയമികവിനെ കൊണ്ട് സോഷ്യൽ മീഡിയയിൽ അറിയപ്പെടുക എന്നതിനപ്പുറത്തേക്ക് വിവാദങ്ങളിൽ സ്ഥിര നായികയായിരുന്നു താരം.താരം തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നവയും വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിലൂടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ പുതിയ ഒരു സിനിമ കണ്ട് അതിനെ കുറിച്ച് താരം നടത്തിയ വിമർശന സ്വഭാവമുള്ള റിവ്യൂ ആണ് തരംഗമാകുന്നത്.



ഗെഹ്റായിൻ എന്ന് സിനിമയെക്കുറിച്ചാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹിന്ദി സിനിമയാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഗെഹ്റായിൻ. ഒരുപാട് പേർ ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.



സിനിമ കണ്ടതിനു ശേഷം താരം പങ്കു വച്ച വാക്കുകൾ ആണ് ഇപ്പോൾ തരംഗമാകുന്നത്. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും അവർക്കിടയിലെ മാനസിക സംഘർഷങ്ങളും മുൻനിർത്തി വളരെ കാമാൻ റിക്വസ്റ്റ് ആയി പറഞ്ഞു പോയ ഒരു കഥയാണ് ഗെഹ്റായിൻ. സിനിമയുടെ കഥയിലും കഥാപരിസരം കളിലും പുതുമയൊന്നുമില്ലെങ്കിലും നല്ലൊരു തിരക്കഥ ഉണ്ട് എന്നാണ് കണ്ടു കഴിഞ്ഞ പലരും എഴുതിയത്.



എന്നാൽ കങ്കണ ഈ സിനിമയെ വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം. ‘ഞാൻ എൺപതുകളിൽ ജനിച്ച വ്യക്തിയാണ്. പക്ഷെ ഇത്തരം സിനിമകൾ കണ്ടാൽ എനിക്ക് മനസിലാകും. എന്നിരുന്നാലും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്’



വളരെ പെട്ടെന്നാണ് താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്. താരം ഇതിനോടകം തന്നെ ഒട്ടനവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. താരത്തിന്റെ പ്രസ്താവനകൾ എല്ലാം വിവാദമാകുന്നു എന്നു പറഞ്ഞാലും തെറ്റാവില്ല. എന്തായാലും പുതിയ ഒരു ചിത്രത്തെ കുറിച്ച് വളരെ വിമർശന സ്വരത്തിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.






Leave a Reply