പ്രതീക്ഷിച്ചത്ര ബോറായിരുന്നില്ല… പുതിയ ചിത്രത്തിലെ അഭിനയത്തിനെ കുറിച്ച് അഞ്ജു ജോസഫ്…

മലയാളം സിനിമ മേഖലയിലെ അറിയപ്പെടുന്ന പ്ലേബാക്ക് സിംഗർ ആണ് അഞ്ജു ജോസഫ്. 2011 ഇൽ പുറത്തിറങ്ങിയ ഡോക്ടർ ലവ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. 2007 മുതൽ താരം മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ ഫോർ ഇലെ മത്സരാർത്ഥി ആയിരുന്നു താരം.

ഡോക്ടർ ലൗ, അലമാര, അവരുടെ രാവുകൾ, ഓർമകളിൽ ഒരു മഞ്ഞുകാലം, കെയർ ഓഫ് സൈറാ ബാനു എന്നീ സിനിമകളിലെല്ലാം താരം ഗാനം ആലപിച്ചിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സിൽ ആണ് താരം സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അതിലൂടെയാണ് തന്റെ ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് എന്നും ആത്മവിശ്വാസം ലഭിച്ചത് എന്നും വിശ്വസിക്കുന്ന വ്യക്തിയാണ് താരം.

സ്റ്റാർ സിംഗറിന് ശേഷം താരം ഒരുപാട് ഷോകളിൽ ഗാനം ആലപിച്ചിട്ടുണ്ട് ഒരുപാട് മികച്ച നായകന്മാർക്കൊപ്പം എല്ലാം ഗാനം ആലപിക്കാനുള്ള ഭാഗ്യവും അവസരവും താരത്തെ തേടിയെത്തിയിട്ടുണ്ട്. സിനിമകളിലെ ഗാനങ്ങൾക്ക് പുറമേ നിരവധി ഭക്തിഗാന ആൽബങ്ങളിലും താരം പാട്ടുകൾ പാടിയിട്ടുണ്ട്. അറിയപ്പെടുന്ന ബ്ലോഗറായ താരം സ്വന്തമായി ഇപ്പോൾ ഗാന ആൽബങ്ങൾ നിർമ്മിക്കുകയും ചെയ്തു.

ഫ്ലവേഴ്സ് സ്റ്റാർ മാജിക് എന്ന ഷോയുടെ ഡയറക്ടറായ അനൂപിനെ ആണ് താരം വിവാഹം ചെയ്തത്. താരമിപ്പോൾ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മ്യൂസിക് പരിപാടിയുടെ അവതാരക കൂടിയാണ്. ഗായിക അവതാരക ബ്ലോഗർ എന്നീ നിലകളിൽ നിന്ന് താരം അഭിനയം മേഖലയിലേക്കും ചൂടു മാറിയിരിക്കുന്നു എന്ന പുതിയ വർത്തമാനങ്ങൾ വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്.

സരസവും നിഷ്കളങ്കവുമായ സംസാരങ്ങളിലൂടെ മഴവിൽ മനോരമയുടെ മ്യൂസിക് പരിപാടി സ്റ്റേജിനെ സജീവമായി നിലനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന താരം അഭിനയ മേഖലയിലേക്ക് കടക്കുന്നതിന് പ്രേക്ഷകർ ഒരുപാട് അഭിനന്ദനങ്ങളും മറ്റും താരത്തിന് നൽകിയിരുന്നു. ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന അർച്ചന 31 നോട്ടൗട്ട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

സിനിമ റിലീസ് ആയാൽ പിന്നെ ഒരുപാട് പേരാണ് താരത്തിനെ മികച്ച അഭിനയത്തിന് കയ്യടിക്കുന്നത്. പക്ഷേ താരം ആദ്യമായി അഭിനയിച്ചത് റോയ് എന്ന സിനിമയിൽ ആയിരുന്നു ആദ്യം റിലീസ് ചെയ്തത് അർച്ചന ആയിരുന്നു എന്ന് മാത്രം. ഇപ്പോൾ അഭിനയ ജീവിതത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയേറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി എന്നാണ് താരം പറയുന്നത്.

ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം എന്നും അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം എന്നും താരം കൂട്ടിച്ചേർത്തു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് എന്നത് വളരെ അധികം സന്തോഷം തരുന്നു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*