ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ നടിയുടെ ന്യൂ ലുക്ക്‌ 🔥🔥

ആഷിക് ബനായ എന്ന പാട്ട് കേൾക്കാത്ത ബോളിവുഡ് സിനിമ പ്രേമികൾ ഉണ്ടാകില്ല എന്ന് വേണം പറയാം. ആ കാലഘട്ടത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല. സോഷ്യൽ മീഡിയ ഒന്നും സജീവമല്ലാത്ത സമയത്താണ് ഈ സിനിമയും ഈ പാട്ടും യുവാക്കൾക്കിടയിൽ താരംഗമായി മാറിയത് എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്.

2005 ൽ ആദിത്യ ടത്ത് എഴുതി ഇമ്രാന് ഹാഷ്മി സോണി സൂദ് തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയാണ് ആഷിക് ബനായ അപ്നെ. ഹിമേഷ് രശ്മിയ ആണ് ഈ സിനിമയിൽ മ്യൂസിക് ഒരുക്കിയത്. സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരമാണ് തനുശ്രീ ദത്ത. സിനിമയിലെ ഒറ്റ ഗാനത്തിലൂടെ താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2004 ൽ തന്റെ ഇരുപതാം വയസ്സിൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം തൊട്ടടുത്ത വർഷം സിനിമയിൽ അരങ്ങേറ്റം ചെയ്തു. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരം സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി.

2005 ൽ പുറത്തിറങ്ങിയ ആഷിക് ബനായ അപ്നെ യാണ് താരം അഭിനയിച്ച ആദ്യ സിനിമ. ഇതിലെ റൊമാന്റിക് രംഗങ്ങളും ബോൾഡ് രംഗങ്ങളും ബോളിവുഡ് സിനിമാ ലോകത്തെ വലിയ ചർച്ചയായിരുന്നു. പിന്നീട് താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീരഭദ്ര ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.

2010 വരെ താരം സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു. 6 വർഷക്കാലയളവിൽ പതിനഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. താരം പിന്നീട് പല വിവാദങ്ങളിലും അകപ്പെട്ടു. പ്രശസ്ത സിനിമ നടൻ നാനാ പാട്ടേക്കർ ക്കെതിരെ താരം മീ ടൂ നടത്തി. തരത്തിന്റെ വെളിപ്പെടുത്താൽ ഏവരെയും അത്ഭുതപ്പെടുത്തുന്നവയാണ്.

സിനിമാ ലോകത്തു നിന്ന് നേരിട്ട് മോശമായ അനുഭവത്തിന്റെ ഫലമായാണ് താൻ സിനിമാലോകത്തുനിന്ന് വിട്ടുനിന്നത് എന്ന് താരം പിന്നീട് അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു. സിനിമാ സെറ്റിൽ നിന്ന് അനുഭവിച്ച മോശമായ പെരുമാറ്റം മൂലം മാനസികമായി തളർന്നു എന്നും പിന്നീട് ഒന്നര വർഷക്കാലം മെഡിറ്റേഷൻ ചെയ്തു എന്നും താരം പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായിരുന്നു.

സിനിമയിൽനിന്ന് താരം വിട്ടുനിന്നെങ്കിലും ഇപ്പോഴും താരത്തിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് & ബോഡ് വേഷത്തിലുള്ള താരത്തിന്റെ പല ഫോട്ടോകളും ഈ അടുത്ത് സോഷ്യൽമീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം.

Tanushree
Tanushree
Tanushree
Tanushree
Tanushree

Be the first to comment

Leave a Reply

Your email address will not be published.


*