പേര് കൊണ്ട് മാത്രം ഒരാൾ മുസ്ലിം ആകുന്നില്ല. സ്ക്രീനിൽ തല മറക്കുന്നത് പോലെ തന്നെ ജീവിതത്തിലും മറക്കണം… കമന്റ് കിടിലൻ മറുപടി നൽകി പ്രിയ താരം….

മലയാള സിനിമ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് നൂറിൻ ശരീഫ്. സിനിമ അഭിനേത്രി എന്നതിനപ്പുറം താരം ഒരു പ്രൊഫഷണൽ ഡാൻസറും അറിയപ്പെട്ട മോഡലിംഗ് താരവുമാണ്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ഒരൊറ്റ ചിത്രം മതി നൂറിൻ ശരീഫിനെ മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ എന്നും തിളങ്ങാൻ.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വലിയ ഒരു ആരാധക വൃന്ദത്തെ താരം നേടിയത്. അഭിനയിച്ചു തുടങ്ങിയപ്പോൾ തന്നെ തനതായ ഭാവ പ്രകടനങ്ങളിലൂടെയും തനിമയാർന്ന അഭിന രീതികളിലൂടെയും മലയാളി പ്രേക്ഷകരെ താരം കയ്യിലെടുത്തു. മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അഡാർലവ് ചിത്രത്തിലൂടെയാണ് താരം ജനപ്രിയ താരം ആയി മാറിയത്.

മികച്ച അഭിനയമാണ് താരം ചിത്രത്തിൽ പ്രകടിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുaന്ന രൂപത്തിൽ കഥാപാത്രത്തെ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരം പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമായത്. അഭിനയ മികവിന് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് നേടാൻ സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സുണ്ട്. അത് കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ താരംഗവുകയും ചെയ്യാറുണ്ട്. താരം ഇതിനോടകം ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ ഓരോ ഫോട്ടോകൾക്കും നൽകാറുള്ളത്.

ഏതൊരു അഭിനേത്രിയും ഫോട്ടോകൾ പങ്കുവെച്ചാൽ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ വരുന്നത് സ്വാഭാവികം ആയി ഇരിക്കുകയാണ് ഇപ്പോൾ. എന്തായാലും താരമിപ്പോൾ പങ്കുവെച്ച  ഫോട്ടോകൾക്ക് താഴെ വന്ന കമന്റും താരം അതിന് നൽകിയ കിടിലൻ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“പേര് കൊണ്ട് മാത്രം ഒരാൾ മുസ്ലിം ആകുന്നില്ല. സ്ക്രീനിൽ തല മറക്കുന്നത് പോലെ തന്നെ ജീവിതത്തിലും മറക്കണം. എന്നാൽ മാത്രമേ ഒരാൾ മുസ്ലിം ആവുകയുള്ളൂ”എന്നാണ് കമന്റ്. “എന്നാൽ അത്തരത്തിൽ ഫോട്ടോ ഇടുന്നവരെ മാത്രം ഫോളോ ചെയ്താൽ പോരേ? വെറുതെ എന്തിനാണ് ഇവിടെ വന്ന് കമൻറ് ഇടുന്നത്?” എന്നാണ് താരം നൽകിയ മറുപടി.

Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*