കടൽത്തീരത്ത് കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി കൃഷ്ണ പ്രഭയും സുഹൃത്തും… വൈറൽ വീഡിയോ കാണാം…

മലയാള ചലച്ചിത്ര അഭിനേത്രിയാണ് കൃഷ്ണപ്രഭ. ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം, മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരെ അഭിനയ മികവുകൊണ്ടും നൃത്ത വൈവിധ്യങ്ങൾ കൊണ്ടും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

2008 പുറത്തിറങ്ങിയ മാടമ്പി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് തന്റെ കരിയർ ആരംഭിക്കുന്നത് തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയവും താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൊണ്ട് താരത്തിന് നേടാൻ സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിയുന്ന താരം കഥാപാത്രത്തെ സമീപിക്കുന്ന വ്യത്യസ്തമായ പാതയിലൂടെ തന്നെയാണ്. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ മോളിക്കുട്ടി എന്ന കഥാപാത്രം താരത്തിനെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് താരത്തിന് ആയിരുന്നു.

ഇതുകൂടാതെ ഒരുപാട് അവാർഡുകൾ താരത്തിന് തന്റെ കരിയർ സമ്മാനിച്ചിട്ടുണ്ട് മിനിസ്ക്രീനിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുകയാണ്. പാസഞ്ചർ, ഒരു ഇന്ത്യൻ പ്രണയകഥ, കാര്യസ്ഥൻ, ഫുക്രി, തീവണ്ടി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ മാത്രമായി താരം ഒട്ടനേകം സിനിമകളുടെ ഭാഗമായി. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.

ഇപ്പോൾ ഒരുപാട് സീരിയലുകളുടെ ഭാഗമായും താരം ഇനി സ്ക്രീൻ പ്രേക്ഷകരിലേക്ക് ഇറങ്ങി വരുന്നുണ്ട്. സീരിയൽ പരമ്പരകളിലെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. നിറഞ്ഞ കൈയ്യടി സീരിയൽ രംഗത്ത് നിന്നും താരത്തിന് ലഭിക്കുന്നുണ്ട്. തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് താരം നൃത്ത വീഡിയോകൾക്ക് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ കാഴ്ചക്കാരെ ലഭിക്കാറുള്ളത്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നതും ഒരു ഡാൻസ് വീഡിയോയാണ്. കടൽത്തീരത്ത് തന്റെ സുഹൃത്തായ സിനിമയിലും ഡാൻസ് ഷോകളിലും കൊറിയോഗ്രാഫറായി വർക്ക് ചെയ്യുന്ന സുനിതയ്ക്ക് ഒപ്പം ആണ് ഇപ്പോൾ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടൽ തീരത്ത് സുഹൃത്തിനൊപ്പം ചെയ്ത ഒരു കിടിലം ഡാൻസ് വീഡിയോയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് കോസ്റ്റ്യൂം ആണ് ഇരുവരും ധരിച്ചിരിക്കുന്നത് എന്നതുകൊണ്ടും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ഒരുപാട് കാഴ്ചക്കാരെ നേടുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Krishnapraba
Krishnapraba
Krishnapraba

Be the first to comment

Leave a Reply

Your email address will not be published.


*