

ഹിജാബ് നിരോധനം കേരളത്തിൽ ഒന്നാകെ ആളി കത്തിക്കൊണ്ടിരിക്കുകയാണ്. ഹിജാബ് എന്നത് മത വിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാൽ ഒരുപാട് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മതപരമായ വസ്ത്രധാരവും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ഇപ്പോള്‍ മതപരമായ വസ്ത്രം ധരിക്കുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത് എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഇത് സ്ത്രീകളെയും കുട്ടികളെയും പാര്‍ശ്വവല്‍ക്കരിക്കുന്നതിന് കാരണമാവുമെന്നും ആണ് എതിരഭിപ്രായക്കാർ പറയുന്നത്.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ തന്റെ തായ് നിലപാട് അറിയിക്കുകയും അവർ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരി യും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഹിജാബ് എന്ന വേഷത്തോട് തീരെ യോജിപ്പില്ല എന്നും ജാതി എന്ന പേരിന് മാത്രമല്ല ഏതൊരു മതത്തിനും സൂചിപ്പിക്കുന്ന വസ്ത്രധാരണ ങ്ങളും സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമില്ല എന്നുമാണ് താരം തന്നെ നിലപാടായി പറയുന്നത്.



ഹിജാബ് ധരിച്ച് അടുത്തു വന്നിരിക്കുന്നവൻ ഒരു ഗോവിന്ദചാമി ആണോ എന്ന് പോലും തിരിച്ച് അറിയില്ല എന്നും കഴിഞ്ഞദിവസം താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മുഖം ഐഡന്റിറ്റി ആണ് എന്നും തന്നെ ഐഡൻഡിറ്റി മറച്ചുവച്ചുകൊണ്ട് സമൂഹത്തിൽ ഇറങ്ങുന്നത് വൃത്തികേടാണ് എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരത്തിന് വാക്കുകൾ തരംഗം സൃഷ്ടിച്ചിരുന്നത്.



ഇപ്പോൾ താരം ഈ വിഷയത്തിൽ തന്നെ മറ്റൊരു പ്രസ്താവന കൂടി നടത്തിയിരിക്കുകയാണ് പർദ്ദ എന്ന വേഷം തീർത്തും കച്ചവടത്തിൽ ഇറങ്ങിയതാണ് എന്നും ബിസിനസ് എന്നല്ലാതെ അതിനെ കാണാൻ കഴിയില്ല എന്നും പർദ്ദ തീർച്ചയായും ഒരു അടിച്ചമർത്തപ്പെട്ട വേഷമാണ് എന്നും സമ്മർദ്ദ പ്രകാരം ധരിക്കുന്നതാണ് എന്നുമാണ് താരത്തിന് വാക്കുകൾ. എന്റെ ഉമ്മ ഇത്രത്തോളം പർദ്ദ ധരിക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്നും താരം പറയുന്നുണ്ട്.


Leave a Reply