

മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ സമയത്ത് താരം പ്രത്യക്ഷപ്പെട്ട എല്ലാ സിനിമകളും വൻ വിജയമാണ് നേടിയത്. അതുകൊണ്ടുതന്നെയാണ് ഭാഗ്യ നായിക എന്ന പേര് താരത്തിന് ആരാധകർ ചാർത്തിക്കൊടുത്തത്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.



ചുരുങ്ങിയ കാലം കൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വേരുറപ്പിച്ചത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു. 2014 ൽ മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് 2017 ലാണ്. പിന്നീടങ്ങോട്ട് താരം സിനിമയിൽ സജീവ സാന്നിധ്യമായി.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്തായി താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടിൽ വരെ താരം പ്രത്യക്ഷപ്പെട്ടു.



താരം അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ്. ഈ അടുത്ത് താരം പുറത്ത് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഔട്ട് ലുക്ക് മീഡിയ എന്ന യൂട്യൂബ് ചാനലിന് താരം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തെക്കുറിച്ചുള്ള താര ത്തിന്റെ ധാരണയാണ് ഇവിടെ വ്യക്തമാക്കിയത്.



താരത്തിന്റെ വാക്കുകളിങ്ങനെ. ” വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷൻ നോട് എനിക്ക് താല്പര്യമില്ല. ഒരാളെ ജീവിത പങ്കാളിയാക്കാൻ രേഖാമൂലമുള്ള ഇടപാട് നോട് ഞാൻ യോജിക്കുന്നില്ല. ഞാനിതുവരെ ഒരു സ്ഥലത്തും ഇത് തുറന്നു പറഞ്ഞിട്ടില്ല. എന്റെ അച്ഛൻ അമ്മക്കും അടുത്ത സുഹൃത്തുക്കൾക്കും ഇത് അറിയാം.



അറേഞ്ച് മാര്യേജ് ന് തയ്യാറല്ല എന്നും താരം വ്യക്തമാക്കി. ആദ്യ സമയത്ത് സിനിമ മേഖലയിൽ നിന്നുള്ള ഒരാളെ കല്യാണം കഴിക്കേണ്ട എന്ന തീരുമാനം ആയിരുന്നു എന്റെത്. കാരണം പിന്നീട് സംസാരിക്കുന്ന കാര്യങ്ങളൊക്കെ സിനിമയുമായി ബന്ധപ്പെട്ട ഒന്നായിരിക്കും എന്നതായിരുന്നു. പക്ഷേ ഇപ്പോൾ ആ ധാരണ മാറിയിരിക്കുന്നു. സിനിമ മേഖലയിലുള്ളവർ ആണെങ്കിലും എന്റെ ജോലി മനസ്സിലാക്കുന്നവർ ആയിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ എന്നെപ്പോലെ വൈബ് ഉള്ളവരായിരിക്കണം.
എന്ന് താരം കൂട്ടിച്ചേർത്തു.







Leave a Reply