

ഓരോ സമയത്തും ഓരോ ഗാനങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുന്നത്. ഇത്തരത്തിൽ വൈറലായ പല ഗാനങ്ങൾ പിന്നീട് പല സെലിബ്രിറ്റികളും ഏറ്റെടുത്തിട്ടുണ്ട്. വൈറൽ ഗാനങ്ങൾക്ക് ചുവടുവച്ച് കൊണ്ടുള്ള ഒരുപാട് വീഡിയോകളും പിന്നീട് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്.



ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്ന ഗാനമാണ് ‘കച്ച ബദാം’. സിനിമ ലോകത്ത് തിളങ്ങിനിൽക്കുന്ന പല സെലിബ്രിറ്റികളും ഈ ഗാനം ഏറ്റെടുത്തു. അവരുടെ ഇൻസ്റ്റാഗ്രാം റീൽസിൽ ഈ ഗാനത്തിനുള്ള കോമൺ ഡാൻസ് പങ്കുവെക്കുകയും ചെയ്തു.



കച്ച ബദാം എന്ന ഡാൻസിന് ചുവടുവെച്ച് കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് പ്രിയതാരം പ്രിയ പ്രകാശ് വാരിയർ. മലയാളത്തിലെ പല സെലിബ്രിറ്റികളും ഈ ഗാനത്തിന് ചുവടു വച്ചങ്കിലും, താരത്തിന്റെ വീഡിയോക്ക് വേണ്ടി പല ആരാധകരും കാത്തിരിപ്പിലായിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നു. വീഡിയോ വൈറലായിരിക്കുകയാണ്.



ബദാം വില്പനക്കാരനായ ഒരു വ്യക്തി, റോഡരികിൽ വിൽക്കുന്ന സമയത്ത് പാടിയ ഒരു ഗാനം ആരോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്ക് വെച്ച്. പിന്നീട് ഗാനം വൈറൽ ആയി പ്രചരിക്കുകയും ചെയ്തു. എന്തെങ്കിലും സാധനം എനിക്ക് തന്നാൽ തിരിച്ചു പകരമായി ബദാം തരാം എന്ന് അർത്ഥം വരുന്ന പാട്ട് ആണ് അദ്ദേഹം പാടിയത്. പിന്നീട് വൈറലായി പ്രചരിക്കുകയും ചെയ്തു.



ഒരൊറ്റ ഗാനത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മലയാള സിനിമയിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം പിന്നീട് ബോളിവുഡ് സിനിമയിൽ വരെ പ്രത്യക്ഷപ്പെട്ടു.



തൻഹ എന്ന സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് എങ്കിലും താരം ഒരു ഒഫീഷ്യൽ റോൾ എന്ന നിലയിൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ഒരു അഡാർ ലവ് എന്ന ഒമർ ലുലു സിനിമയിലാണ്. ഇതിൽ താരം ഒരു ഗാനത്തിൽ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് ഇന്ത്യൻ ക്രഷ് എന്ന നിലയിൽ അറിയപ്പെട്ടത്. പിന്നീട് താരം ചെക്ക് എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറി. ഇപ്പോൾ ബോളിവുഡിൽ വരെ താരം പ്രത്യക്ഷപ്പെട്ടു.






Leave a Reply