
ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പർദ്ദ. സ്കൂൾ കോളേജുകളിൽ പർദ്ദ നിഷേധിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ കോലാഹലം ഉയർന്നത്. കർണാടകയിലെ ഒരു സ്കൂളിൽ കുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ആജ്ഞാ പുറപ്പെടുവിച്ചതിന് തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.



പിന്നീട് ഇതൊരു മത പ്രശ്നം എന്ന നിലയിൽ ഇന്ത്യയിലൊട്ടാകെ ആളിക്കത്തി. പലരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹം രണ്ടു വിഭാഗമായി തിരിഞ്ഞു. പർദ്ദ അനുകൂലിക്കുന്നവർ പർദ്ദ പ്രതികൂലകുന്നവരും രണ്ടു തട്ടിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർത്തി. സോഷ്യൽമീഡിയയിലും ടിവി ചാനലുകളിലും ചർച്ചാവിഷയമായി പർദ്ദ മാറി.



ഇതേത്തുടർന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പർദ്ദയെ ചൊല്ലിയുള്ള പഴയ വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിരിക്കുന്നത് പർദ്ദ മായി ബന്ധപ്പെട്ട ചില നടികൾ പറഞ്ഞ വാക്കുകളാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.



പർദ്ദയെ അനുകൂലിച്ചുകൊണ്ടുള്ള വീഡിയോകൾ ആണ് പുറത്തു വരുന്നത്. പൊതുസ്ഥലത്ത് ഇറങ്ങി നടക്കുമ്പോൾ പർദ്ദ കൂടുതൽ സെക്യൂരിറ്റി തരുന്നു എന്നും അതിൽ ഇരിക്കുമ്പോൾ കൂടുതൽ സേഫ് ഫീൽ ചെയ്യുന്നു എന്നും നടിമർ തുറന്നു പറയുന്നുണ്ട്. സാധാ വസ്ത്രം ധരിച്ച് പുറത്തുപോകുന്നതിനെക്കാൾ കൂടുതൽ സെക്യൂരിറ്റി ഫീൽ ചെയ്യുന്നത് പർദ്ദ ദരിക്കുമ്പോഴാണ്.



ഈ അടുത്ത് പുറത്തിറങ്ങിയ രണ്ട് എന്ന സിനിമയിൽ ഉൾപ്പെടെ ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച മറീന മിഖായേൽ കുരിശിങ്ങൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ..
സിനിമാ നടി സനുഷ സമൂഹത്തിൽ നേരിടേണ്ടിവന്ന മോശമായ അനുഭവത്തെ തുടർന്ന് അവതാരക താരത്തോട് ചോദിക്കുകയുണ്ടായി’ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അതിനു താരം നൽകിയ മറുപടി. ‘ ഞാൻ പർദ്ദ ധരിക്കാറുണ്ട്. പർദ്ദ ധരിക്കുമ്പോഴും സാധാരണ വസ്ത്രം ധരിക്കുമ്പോഴും രണ്ടാണ്. പർദ്ദ ധരിച്ച് പുറത്തിറങ്ങിയാൽ ഒരാൾ പോലും എന്നെ നോക്കാറില്ല എന്നെ ശ്രദ്ധിക്കാറില്ല. ഞാൻ സെക്യൂരിറ്റി ഫീൽ അനുഭവപ്പെടുന്നു.



ഇതേപോലെ മലയാളസിനിമയിൽ സജീവമായി നിലകൊള്ളുന്ന നമിത പ്രമോദ് നോട് അവതാരകൻ പർദ്ദയെക്കുറിച്ച് ചോദിക്കുകയുണ്ടായി.
‘ പർദ്ദ ധരിക്കാറുണ്ട് എന്നും പുറത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ പർദ്ദയാണ് കൂടുതൽ ധരിക്കുന്നത് എന്നും, ലുലു മാളിൽ ഈ അടുത്ത് വരെ പർദ്ദ ധരിച്ച് പോയിട്ടുണ്ട് എന്നും, അതുകൊണ്ട് ആൾക്കാർ എന്നെ ശ്രദ്ധിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.’



ചുരുക്കിപ്പറഞ്ഞാൽ ഇതുകൊണ്ടൊക്കെ മനസ്സിലാക്കുന്നത് പർദ്ദ ധരിച്ച് വരുന്നവർ കേവലം താത്തമാർ അല്ല സിനിമ നടിമാർ വരെ പർദ്ദ ധരിച്ച് വരാറുണ്ട് എന്ന് പൊതുസമൂഹം മനസ്സിലാക്കണം എന്ന സന്ദേശമാണ് ഇവർ നൽകുന്നത്.




Leave a Reply