എൻറെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം…? ഉത്തരം ഇതാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് ആരാധകർ…

മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജുവൽ മേരി. 2014 മുതലാണ് അഭിനയത്തിൽ താരം സജീവമായത്. നടി, ടെലിവിഷൻ അവതാരക, മോഡൽ നിലകളിലെല്ലാം ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി അവതാരക എന്നതിനപ്പുറത്തേക്ക് ഒരു മോഡലും മികച്ച എം സി യും കൂടിയാണ് താരം. 

മികച്ച പ്രകടനങ്ങൾ ഓരോ മേഖലയിലും കാഴ്ച വയ്ക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്. മിന്നുന്ന പ്രകടനമാണ് ഓരോ സിനിമകളിലും താരം പ്രകടിപ്പിക്കുന്നത്. 2015 ൽ ടെലിവിഷൻ പ്രൊഡ്യൂസർ ആയ ജെൻസൺ സകരിയ ആണ് താരത്തിന്റെ ജീവിതപങ്കാളി. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടുതന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകൾക്കും താരത്തിന് ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2015 ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ഇപ്പോൾ മലയാളികൾക്കിടയിലെ  പോലെ തന്നെ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതേവർഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരി എന്ന സൂപ്പർഹിറ്റ് സിനിമയും താരം അഭിനയിച്ചു.  അണ്ണാദുരൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആകാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോയും ക്യാപ്റ്റനും ആണ് പലർക്കും പ്രചോദനമാകുന്ന തരത്തിലുള്ള ക്യാപ്ഷനുകൾ ആണ് താരം സാധാരണയായി നൽകാറുള്ളത് പക്ഷേ ഇപ്രാവശ്യം അല്പം വ്യത്യസ്തമാണ് കാര്യങ്ങൾ.

താരത്തിന്റെ ക്യാപ്ഷൻ കൊണ്ടാണ് ഇപ്രാവശ്യത്തെ പോസ്റ്റ് വൈറലായത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എന്റെ ശരീരത്തിലെ ഏറ്റവും ഭംഗിയുള്ള ഭാഗം എന്നാണ് താരം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഉത്തരവും താരം തന്നെ നൽകുന്നുണ്ട്. പക്ഷേ പറ്റിച്ചു പ്രതീക്ഷിച്ചതല്ല എന്നുള്ള തരത്തിലുള്ള കമന്റുകൾ ആണ് പ്രേക്ഷകർ നൽകുന്നത്. ചോദ്യത്തിന് ശേഷം ഒരു ക്വസ്റ്റ്യൻ മാർക്ക് ആണ് താരം കൊടുത്തിരിക്കുന്നത്.

തുടർന്ന് എന്താവും എന്ന് അറിയണമെങ്കിൽ പോസ്റ്റിനു താഴേക്ക് നോക്കണം എന്നും താരം പറയുന്നു. കുറേ കുത്തുകൾക്ക് ശേഷം ” എൻറെ തല ” എന്ന എന്ന താരം കുറിച്ചിട്ടുണ്ട്. പുതിയ ഫോട്ടോയും ക്യാപ്ഷനും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരിക്കുകയാണ്.

Jewel
Jewel
Jewel

Be the first to comment

Leave a Reply

Your email address will not be published.


*