

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പട്നെക്കർ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന താരം ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.



കാസ്റ്റിംഗ് ഡയറക്ടർ എന്ന നിലയിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഏകദേശം ആറു വർഷത്തോളം യാഷ് രാജ് ഫിലിംസിൽ അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തതിനു ശേഷമാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2015 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം 15 ഓളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 6.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച സാരിയുടുത്ത കിടിലൻ ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.



ഒരു സാരി നിറയെ ‘സ്നേഹം’ കൊണ്ട് നിറച്ചു കൊണ്ടുള്ള കിടിലൻ ക്യൂട്ട് ആൻഡ് ബോൾഡ് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സ്നേഹം സ്നേഹം വീണ്ടും സ്നേഹം എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിട്ടുള്ളത്. താരം അഭിനയിച്ച ബാധയി ഡോ എന്ന സിനിമയുടെ പ്രൊമോഷൻ എന്ന നിലയിലാണ് ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്.



2015 ൽ പുറത്തിറങ്ങിയ Dum Laga Ke Haisha എന്ന സിനിമയിൽ സന്ധ്യാ വർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. കാമിയോ റോളിൽ വരെ താരം അഭിനയിച്ചു. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തിനു ലഭിച്ചിട്ടുണ്ട്.





Leave a Reply