ഇത് എന്റെ കുഞ്ഞു ബദാം അർഹ… താര പുത്രിയുടെ ഡാൻസ് വീഡിയോ വൈറൽ…

മലയാളികൾക്കിടയിൽ അറിയപ്പെടാനും ഒരുപാട് ആരാധകർ ഉണ്ടാവാനും അഭിനയമികവ് തന്നെയാണ് അടിസ്ഥാനം. അതുകൊണ്ടു തന്നെയാണ് മലയാളത്തിലെ ഇതരഭാഷകളിലെ നായികാ നായകന്മാർക്ക് മലയാളികൾക്കിടയിൽ വലിയ സ്ഥാനം ലഭിക്കാറുള്ളത്. കൂട്ടത്തിൽ തെലുങ്ക് ഭാഷയിൽ നിന്നുള്ള ഏറ്റവും കൂടുതൽ മലയാളികൾക്കിടയിൽ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന് മല്ലു അർജുൻ എന്ന് വരെ വിളിപ്പേരുണ്ട്.

അഭിനേതാക്കളോട് ഇഷ്ടം ഉണ്ടെങ്കിൽ അത് കുടുംബങ്ങളോട് മക്കളോടും കൂടെ വ്യാപിക്കുന്നത് മലയാളികളുടെ ഒരു സ്വഭാവമാണ്. അതുപോലെ തന്നെയാണ് അല്ലുഅർജുനിന്നോടു മലയാളികൾ ചെയ്തത്. താരത്തിന്റെ രണ്ടു മക്കൾക്കും മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട്. രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. ഒരു മകനും മകളും ആണ് അല്ലുവിന് ഉള്ളത്.അയാൻ എന്ന മകനും അർഹ എന്ന മകളും.

താരത്തിന്റെ മകൾ അർഹയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈയടുത്ത് താരം ശാകുന്തളം എന്ന ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. സമന്തയാണു ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന മികച്ച ഒരു വേഷം അർഹക്കും ചെയ്യാൻ സാധിച്ചു എന്നും ഭരത് രാജകുമാരിയുടെ കുട്ടിക്കാലമാണ് അർഹ ചെയ്തത് എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. ഈ ചിത്രത്തിലെ അഭിനയത്തിന് താരപുത്രിക്ക് ഒരുപാട് അഭിനന്ദനങ്ങൾ പ്രേക്ഷകർ നൽകിയിരുന്നു.

കാളിദാസാ കൃതിയുടെ ആശയത്തിലും കഥാതന്തുവിലും കൂടെ വികസിക്കുന്ന ഈ സിനിമ വെച്ച് അഭിപ്രായങ്ങളാണ് നേടുന്നത്. സിനിമാ വിശേഷങ്ങൾപ്പുറം ഇപ്പോൾ താര പുത്രിയുടെ ഒരു ഡാൻസ് വീഡിയോയാണ് അല്ലു അർജുൻ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കുന്ന കച്ച ബദാം എന്ന ഗാനത്തിന് ആണ് കുട്ടി താരം ചുവടു വെച്ചിരിക്കുന്നത്.

അല്ലു അർജുൻ തന്നെയാണ് മകൾ ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങൾ പങ്കുവച്ചിരിക്കുന്നത്. തന്റെ കുട്ടി ബദാം അർഹ എന്നാണ് വീഡിയോക്കൊപം അല്ലു അർജുൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ പോസ്റ്റിനും പുതിയ ക്യാപ്ഷനും ഒരുപോലെ ഒരുപാട് ആരാധകരാണ് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. തന്നെ 30 ലക്ഷം കാഴ്ചക്കാരെ താരത്തിന്റെ വീഡിയോ നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ ഗാനത്തിന്റെ പിന്നാലെയാണ് പ്രമുഖർ പോലും. ഒരുപാട് പേരാണ് ഈ ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോകളും മറ്റും ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്‌ലോഡ് ചെയ്തത്. ഭൂപൻ ബന്ത്യക്കർ എന്ന തെരുവ് കച്ചവടക്കാരന്റെ ഗാനമാണ് കച്ച ബദാം. എന്തായാലും പ്രമുഖരിൽ പലരുടെയും വീഡിയോ പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തത്. അതുപോലെ തന്നെ അല്ലു അർജുൻ മകൾ അർഹ കളിച്ച ഡാൻസ് വീഡിയോയും ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*