

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആർക്കും ജസ്ല മാടശ്ശേരിയെ അറിയാതിരിക്കില്ല. സമൂഹത്തിൽ അഭിപ്രായം പറയേണ്ടത് എല്ലാം തുറന്നു നിലപാട് അറിയിക്കുന്ന വിഷയത്തിൽ ഒരുപാട് കോളിളക്കങ്ങൾ സൃഷ്ടിച്ച സെലിബ്രിറ്റിയാണ് ജസ്ല. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും വാർത്താമാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്ന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം.

വിദ്യാർത്ഥികളിൽ ഹിജാബ് നിരോധിക്കുന്ന വിഷയത്തിൽ ഒരുപാട് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും എല്ലാം ഒരുപാട് അഭിപ്രായങ്ങളും മറ്റും ഉയർന്നുവരികയാണ്. ഈ വിഷയത്തിൽ ആണ് ഇപ്പോൾ ജസ്ല പ്രതികരിച്ചിരിക്കുന്നത്. കർണാടകയിൽ ഈ വിഷയത്തെ ചൊല്ലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും ലഭിച്ചിരുന്നു.

ശക്തമായ വാക്കുകൾ കൊണ്ടാണ് താരം ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത് എന്നാണ് താരം തുടക്കത്തിൽ തന്നെ പറയുന്നത് ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു മതത്തോടും മാത്രം ഇങ്ങനെ വിവേചനം പാടില്ല എന്ന് താരം തുറന്നു പറയുന്നുണ്ട്.



നിരോധിക്കുകയാണെങ്കിൽ എല്ലാ സ്കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ് ചെയ്യേണ്ടത് എന്നും ഈ വിഷയത്തിൽ കുട്ടികളെ കുറ്റക്കാരൻ അതിൽ അർത്ഥമില്ല എന്നുമാണ് താരം പറയുന്നത്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ് എന്നാണ് താരത്തിന്റെ നിലപാട്.



മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല എന്നും ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്ത ആളാണ് ഞാൻ എന്നും താരം പറഞ്ഞു. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട് എന്ന് പറയുന്ന താരം അതിനെ കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.



ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ് എന്നും ബുർഖ ധരിച്ചാൽ അടുത്ത് വന്നിരിക്കുന്നത് ഗോവിന്ദചാമി ആണോ എന്ന് മനസ്സിലാവില്ല എന്നും താരം പറയുന്നുണ്ട്. കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം എന്നും താരം പറഞ്ഞു. കൂടാതെ മതം മനസ്സിൽ നിറക്കുന്നതിന് പകരം മറ്റു നന്മകളാണ് നിറയ്ക്കേണ്ടത് എന്നാണ് താരത്തിന്റെ വാക്കുകൾ.


Leave a Reply