വെറും 15 വയസ്സു മാത്രം പ്രായമുള്ള ഒരു ചെറിയ പയ്യനിൽ നിന്നും മോശം അനുഭവമുണ്ടായി പ്രതീക്ഷിക്കാത്ത തുറന്നു പറച്ചിലുമായി സുസ്മിത സെൻ….

ബോളിവുഡ് നടിമാരുടെ കൂട്ടത്തിൽ ലോക സുന്ദരി പട്ടം വരെ നേടിയ താരമാണ് സുസ്മിതാസെൻ. മികവുള്ള അഭിനയ വൈഭവം കൊണ്ട് താരം ഇതുവരെയും ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രം വൈഭവത്തിൽ അറിഞ്ഞ് അവതരിപ്പിക്കുകയും താരം ചെയ്തു.

ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് അഭിനയ വൈഭവത്തിൽ സാധിച്ചിട്ടുണ്ട് അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും വിദേശത്തെയും സമീപിക്കുന്നത്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഏത് കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിനു സാധിക്കാറുണ്ട് എന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന് അഭിനയ വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഒരുപാട് ഫാൻസ് ഉള്ള താരത്തിന് പുറത്തിറങ്ങുമ്പോൾ പല മോശപ്പെട്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും ആരാധകരുടെ സ്നേഹപ്രകടനത്തിന് ഇടയിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ കാണാതെ പോകുന്നുണ്ട് എന്നും തോന്നിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്. വെറും ഒരു ചെറിയ 15 വയസ്സ് മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയിൽ നിന്നാണ് താരത്തിന് മോശം അനുഭവം ഉണ്ടായിട്ടുള്ളത് എന്നാണ് താരം തന്നെ വ്യക്തമാക്കുന്നത്.

ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡൊക്കെ ഉള്ളത് കൊണ്ട് മോശം പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരാറില്ലെന്നാണ് പലരും കരുതുന്നത്. പക്ഷെ സത്യം പറയട്ടെ, പത്ത് ബോഡി ഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല. കുറഞ്ഞത് നൂറ് പേരെങ്കിലും ഉണ്ടാകുന്ന ജനക്കൂട്ടത്തെ നേരിടുമ്പോള്‍ പലപ്പോഴും ഞങ്ങളോട് അവര്‍ മോശമായി പെരുമാറാറുണ്ട് എന്നു പറഞ്ഞാണ് താരം അനുഭവം വെളിപ്പെടുത്താൻ തുടങ്ങിയത്.

കേൾക്കുന്നവർക്ക് എല്ലാം അത്ഭുതപ്പെടുന്ന രൂപത്തിലാണ് താരം ആ കാര്യം വെളിപ്പെടുത്തിയത്. ആറ് മാസം മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചുണ്ടായ അനുഭവം ആണ് താരം പറയുന്നത്. പതിനഞ്ച് വയസ് മാത്രമുള്ളൊരു പയ്യനാണ് എന്നോട് മോശമായി പെരുമാറിയത് എന്നും ആള്‍ക്കൂട്ടമായതിനാല്‍ എനിക്ക് ആളെ ആദ്യം മനസിലായില്ലായിരുന്നു. പക്ഷെ ഞാന്‍ എന്റെ കൈ പിന്നിലേക്ക് കൊണ്ടു പോയി അവനെ പിടിക്കുകയാണ് ചെയ്തത് എന്നും താരം പറഞ്ഞു.

‘അവന് വെറും പതിനഞ്ച് വയസായിരുന്നു. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ഞാന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞപ്പോഴും അവനവന്റെ തെറ്റ് സമ്മതിക്കാൻ കൂട്ടാക്കിയില്ല എന്നാണ് താരം പറയുന്നത് പിന്നീട് തന്നോട് സോറി പറഞ്ഞു എന്നും ഇങ്ങനെ ഒരു പ്രവർത്തി ഇനി ആവർത്തിക്കില്ല എന്ന് സമ്മതിച്ചു എന്നും താരം പറയുന്നു. ചെറിയ പ്രായം ആയതുകൊണ്ട് അവനെതിരെ ആക്ഷൻ എടുക്കാൻ ഒന്നും താരം തുനിഞ്ഞിട്ടില്ല എന്നും താരം പറയുന്നുണ്ട്.

Sushmita
Sushmita

Be the first to comment

Leave a Reply

Your email address will not be published.


*