ആരാധകനോട് ഷഡ്ഢി ഇടാറില്ലേ എന്ന് ചോദിച്ചു കൃഷ്ണ പ്രഭ ! കമന്റ് വൈറൽ….

സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണങ്ങളും കമന്റുകൾ ഉം തെറിവിളികളും ഇപ്പോൾ സർവ്വസാധാരണയാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ വരുന്ന ഇത്തരത്തിലുള്ള സദാചാര ആക്രമണങ്ങളും കമന്റ് കളും നമുക്ക് നിത്യവും കാണാൻ സാധിക്കുന്നുണ്ട്.

പല സെലിബ്രിറ്റികൾ ഇത്തരത്തിലുള്ള കമന്റുകൾക്കും പ്രതികരണങ്ങൾക്കും തിരിച്ച് പ്രതികരിക്കാതെ മൗനം പാലിക്കൽ ആണ് പതിവ്. അതേ അവസരത്തിൽ മറ്റുചിലർ ഉരുളക്കുപ്പേരി എന്ന പോലെ കിടിലൻ രീതിയിൽ മറുപടി തിരിച്ചു നൽകാറുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പല നടിമാർക്കും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായ കാലമാണ്. ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു അനുഭവം സോഷ്യൽ മീഡിയയിൽ വീണ്ടും അരങ്ങേറിയിരിക്കുകയാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച കൃഷ്ണപ്രഭ എന്ന നടിക്കാണ് ഇത്തരത്തിലുള്ള സദാചാര ആക്രമണം നേരിടേണ്ടി വന്നത്. അഭിനയത്തോടൊപ്പം താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് ഡാൻസ് വീഡിയോകൾ ആണ്. ഈ അടുത്തായി താരത്തിന്റെ ഒരുപാട് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്തു. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഡാൻസ് വീഡിയോക്ക്‌ വന്ന കമന്റ് അതിനു താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

ഡാൻസ് വീഡിയോയിൽ താരത്തിന്റെ അടിവസ്ത്രം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പലരും നെഗറ്റീവ് രീതിയിൽ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതിലൊരാൾ ഷെഡ്‌ഡി എന്ന കമന്റ് രേഖപ്പെടുത്തി. പക്ഷേ താരം മിണ്ടാതിരിക്കാൻ തയ്യാറായില്ല. തിരിച്ച് ഇടാറില്ല എന്ന് കമന്റ രേഖപ്പെടുത്തുകയുണ്ടായി. താരത്തിന്റെ പ്രതികരണത്തിന് കമന്റ് രേഖപ്പെടുത്തിയ വ്യക്തി താങ്ക്സ് എന്ന് തിരിച്ചു മറുപടി നൽകുകയും ചെയ്തു.

Krishnapraba
Krishnapraba
Krishnapraba
Krishnapraba

Be the first to comment

Leave a Reply

Your email address will not be published.


*