അതെ ഞാൻ ഒരു അമ്മയാണ്, ഷോർട്സ് ധരിക്കാറുണ്ട്, ഫ്രണ്ട്സിനൊപ്പം കറങ്ങാറുണ്ട്. അതെന്റെ ഇഷ്ടമാണ്….

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കനിഹ. ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം തുടർന്നിരുന്നു. താരം ഇപ്പോൾ പഴയതുപോലെ സിനിമയിൽ സജീവമല്ലെങ്കിലും, അഭിനയ ജീവിതത്തിൽ നിന്ന് പൂർണമായി വിട്ടു നിന്നിട്ടില്ല.

ഈ അടുത്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമയിൽ താരം മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. പഴയ കനിഹയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ലാലു അലക്സിന്റെ ഭാര്യയായി എൽസി കുര്യൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതേപോലെതന്നെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പല പ്രാവശ്യം സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണങ്ങൾക്ക്‌ ഇരയായിട്ടുണ്ട്.

താരം ഒരു അമ്മ കൂടിയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. പതിവുപോലെ വിമർശനാത്മകമായ ചിന്താഗതിയുള്ള ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക്‌ നൽകിയിട്ടുള്ളത്.

ഷോർട്സ് ധരിച്ച് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരം ഫോട്ടോ ക്യാപ്ഷൻ എന്ന നിലയിൽ.. “Yes Iam mom I wear shorts Yes Iam mom I like to step out with my friends ഞാൻ ഒരു അമ്മയാണ്.. അതെ ഞാൻ ഷോർട്സ് ധരിക്കാറുണ്ട്. ഞാൻ പുറത്ത് പോകാറുണ്ട്. അതെന്റെ ഇഷ്ടമാണ്.
എന്ന ആശയം വരുന്ന ക്യാപ്ഷൻ ആണ് നൽകിയത്.

2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം തുടർച്ചയായി തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചു. 2006 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായി.

Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*