രണ്ട് മില്യൺ സന്തോഷത്തിൽ കല്യാണി പ്രിയദർശൻ… വീഡിയോ വൈറൽ…

തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത താരമാണ് കല്യാണി പ്രിയദർശൻ. 2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. അഭിനയ മികവ്  തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. അഭിനയ മേഖലയിലെ വിജയങ്ങൾ താരത്തിന്റെ മേന്മകളുടെ അടയാളപ്പെടുത്തലുകൾ തന്നെയാണ്.

മലയാളത്തിൽ സിനിമകൾ ചെയ്തു വിജയിച്ചെങ്കിലും താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു.

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് താരം. വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും.

ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക,
പ്രൊഡക്ഷൻ ഡിസൈനർ എന്നീ നില‌കളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്. ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. താരം നിരന്തരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്.

താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. താരം അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതിനപ്പുറം താരം ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൻ ഫോളോവേഴ്സ് കടന്ന സന്തോഷമാണ് അറിയിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തത്. ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്

Kalyani
Kalyani
Kalyani
Kalyani
Kalyani

Be the first to comment

Leave a Reply

Your email address will not be published.


*