സിനിമകളിലേ കിടപ്പറരംഗങ്ങൾ ചിത്രീകരിക്കുന്നതിന് കുറിച്ച് വിശദീകരിച്ചു ഇന്റിമസി ഡയറക്ടർ….

സിനിമ ലോകത്തെ പുതിയ വിശേഷങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് ഗൂഗിൾ സെർച്ച് ലിസ്റ്റിൽ ഒക്കെ ഈ പേര് കയറിക്കഴിഞ്ഞു. ഡയറക്ടർ പ്രൊഡ്യൂസർ തുടങ്ങി ഒരുപാട് പേർ സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടുന്നു എന്നാൽ അതിലേക്ക് ഒരു പുതിയ തസ്തിക കൂടി ചേർക്കപെട്ടിരിക്കുകയാണ്.

ഗെഹ്‌രായിയാം എന്ന പുതിയ സിനിമയുടെ അണിയറപ്രവർത്തകരുടെ ലിസ്റ്റ് വന്നപ്പോൾ ഇന്റിമസി ഡയറക്ടർ എന്ന പേരിൽ നേഹ വ്യാസ് എന്ന ഒരാളുടെ പേരിലേക്കാണ് പ്രേക്ഷക ശ്രദ്ധ മുഴുവൻ തിരിഞ്ഞത്. ഒരുപാട് പേരാണ് ഇന്റിമസി ഡയറക്ടർ എന്താണ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തത്. ഈ വാക്കിന് അർത്ഥം എന്താണ് എന്താണ് സിനിമയിൽ അവരുടെ ജോലി തുടങ്ങി ഒരുപാട് സംശയങ്ങളാണ് ഈ അർത്ഥത്തിൽ ഒന്ന് രണ്ട് ദിവസങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഉള്ളത്.

പരസ്പരം അടുപ്പമില്ലാത്തവർക്ക് ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോൾ മാനസിക സംഘർഷമുണ്ടാകാം. ഇത് ലഘൂകരിച്ച് സീനുകൾ മനോഹരമാക്കുകയാണ് ഇന്റിമസി ഡയറക്ടറുടെ പ്രധാന ലക്ഷ്യം. ഇന്റിമസി ഡയറക്ടർ കോഡിനേറ്റർ കോച്ച് എന്നിവരെല്ലാം ഇതേ ഗണത്തിൽ ഉൾപ്പെടുന്നവരാണ്.  വെറും റൊമാൻസ് സീനുകൾ മാത്രമല്ല മാതൃസ്നേഹം സഹോദരസ്നേഹം സൗഹൃദം എന്നിവയെല്ലാം ഇന്റിമസി എന്നതിന്റെ താഴെ വരുന്നവയാണ്.

അത്തരത്തിലുള്ള സീനുകളുടെ പരിപൂർണ്ണതക്ക് വേണ്ടി അഭിനയിക്കുന്നവരുടെ മനസ്സിലെ സംഘർഷം ലഘൂകരിക്കുകയും അവരുടെ ഇടയിലുള്ള അകൽച്ച കുറക്കുകയും വേണം. അതിനു വേണ്ടിയാണ് ഇത്തരം പ്രൊഫഷണലുകൾ സഹായിക്കുന്നത്. ഇക്കാര്യത്തിലുള്ള സംശയങ്ങൾ എല്ലാം തീർത്തു തരികയാണ് നേഹ വ്യാസ്. അഭിനേതാക്കളുടെ ഇടയിലെ കെമിസ്ട്രി റെഡിയാക്കാൻ ആണ് ഇവരുടെ ലക്ഷ്യം എന്നാണ് നേഹ പറയുന്നത്.

ഓരോരുത്തരെയും അറിഞ്ഞ് മനസ്സിലാക്കിയതിനു ശേഷം കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയാണ് ചെയ്യുന്നത് എന്നും നേഹ പറയുന്നു. സെക്സ് സീനുകൾ പോലും നേരത്തെ അവർക്ക് മനസ്സിലാക്കി കൊടുത്തതിന് ശേഷം അവരുടെ അഭിനയത്തിന് സഹായകമാകുന്നതും പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ആയ ഉല്പന്നങ്ങളും മറ്റും ഉപയോഗിക്കാറുണ്ട് എന്നും നേഹ പറഞ്ഞു. അഭിനേതാക്കളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനാണ് പ്രധാന ലക്ഷ്യം.

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഒരുപാട് ചൂഷണങ്ങൾ നടക്കാറുണ്ട് എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുത്ത ഒരു മൂവ്മെന്റ് ആയിരുന്നു മീറ്റു . ഇതിനു ശേഷമാണ് ഇങ്ങനെ ഇന്റിമസി ഡയറക്ടർ എന്ന ഒരു തസ്തിക സിനിമയിൽ കൊണ്ടുവരണമെന്നും അത് അഭിനേതാക്കൾക്കും സിനിമ അണിയറപ്രവർത്തകർക്കും ഒരുപാട് സഹായകമാകുമെന്നും ചർച്ച ചെയ്യുന്നതും അത് കൊണ്ടുവരുന്നതും എന്നും നേഹ പറയുന്നുണ്ട്.

Deepika
Deepika

Be the first to comment

Leave a Reply

Your email address will not be published.


*