

ടിക്ടോക്കിലൂടെ സ്വന്തം കഴിവ് പ്രകടിപ്പിച്ചു പ്രേക്ഷകർക്കിടയിൽ തരംഗമായ താരമാണ് ഹെലൻ ഓഫ് സ്പാർട്ട. ധന്യ രാജേഷ് എന്നാണ് യഥാർത്ഥ നാമം. പക്ഷേ ഈ താരം അറിയപ്പെടുന്നത് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ടിക് ടോക്ടറുമായിരുന്നു താരം. തന്റെ ടികടോക് വീഡിയോകളിലൂടെ താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്.



സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ മീഡിയയെ താരം ഉപയോഗിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട സെലിബ്രെറ്റി ആയി താരം മാറി. ടിക്ടോക്കിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. പോസ്റ്റ് ചെയ്യുന്ന വീഡിയൊകൾ എപ്പോഴും വൈറൽ ആകുമായിരുന്നു. ടിക് ടോകിലൂടെ ആളറിയുന്ന തരമായതിൽ പിന്നെ രണ്ട് ഷോർട് ഫിലിംകളിലും താരം അഭിനയിച്ചിട്ടുണ്ട്.



മങ്ങലൊ, റെഡ് വെല്വേറ്റ് എന്നീ ഷോർട് ഫിലിമുകളിൾ താരം മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്. മികച്ച അഭിപ്രായങ്ങളാണ് ഷോർട് ഫിലിമുകൾക്ക് ആരാധകർ നൽകിയത്. അഭിനയ മേഖല താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. ടിക്ടോക് നിരോധിച്ചെങ്കിലും താരം ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഫോട്ടോഷൂട്ട്കൾ പങ്കുവെച്ച് താരം ഇപ്പോഴും പ്രേക്ഷകരോടുള്ള ബന്ധം പുലർത്തുന്നുണ്ട്.



തന്റെ വിശേഷങ്ങൾ, ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം നിരന്തരം ഷെയർ ചെയ്യുന്നുണ്ട്. ഒരുപാട് വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് അധികവും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. വരുന്നവക്കെല്ലാം കിടിലൻ മറുപടികളും താരം നൽകാറുണ്ട്. അതു കൊണ്ടെല്ലാം കൊണ്ട് തന്നെയാണ് താരം ആരാധകർക്കിടയിൽ താരമാകുന്നത്.



താരത്തിന്റെതായി പുറത്തു വന്ന സാരിയിൽ അഴകായുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അശ്ലീല കമന്റ് വരുന്നത് സമൂഹമാധ്യമങ്ങളിൽ പുത്തരിയൊന്നുമല്ല. ഇപ്രാവശ്യം താരത്തിന്റെ ഫോട്ടോകൾക്ക് താഴെ “വട യക്ഷി” എന്നാണ് ഒരു ഞരമ്പൻ കമന്റ് ചെയ്തത്. “ഈ വട എന്ന സാധനം എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. നിൻറെ അമ്മയ്ക്കും ഉണ്ടാകും” എന്നാണ് താരം നൽകിയ മറുപടി.



സാരി ആകുമ്പോൾ കുറച്ചൊക്കെ വയർ കാണുമെന്നും പോരാത്തതിന് സാരി നെറ്റ് സാരി ആണ് എന്നും അതിലേക്ക് ചൂഴ്ന്ന് നോക്കുമ്പോഴാണ് അത് കാണുന്നത് എന്നും അതിന്റെ ആവശ്യമില്ല എന്നും താരം പറയുന്നു. തൻറെ വസ്ത്ര ധാരണത്തിൽ അല്ല കാണുന്നവരുടെ കണ്ണിലാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും കമന്റും കമന്റന് താരം നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.




Leave a Reply