കാവ്യ ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. അനശ്വര രാജൻ…

മലയാളസിനിമയിൽ വളർന്നുവരുന്ന നടിയാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന തരാം മലയാള സിനിമയിലെ ഭാവി വാഗ്ദാനം എന്നതിൽ യാതൊരു സംശയവുമില്ല.

ചുരുങ്ങിയ കാലയളവിൽ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ ഉദാഹരണം സുജാത സൂപ്പർ ശരണ്യ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ഈയടുത്ത് താരം ഒരു സമയത്ത് മലയാള സിനിമയിലെ പ്രധാന നടിമാരിൽ ഒരാളായിരുന്ന കാവ്യാ മാധവൻ നെ കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി . കാവ്യ മാധവനെ കുറിച്ച് പറയുമ്പോൾ താരത്തിന് നൂറ് നാവാണ്. ചെറുപ്പത്തിൽ താരം ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടി കാവ്യാമാധവൻ ആയിരുന്നു എന്നാണ് താരം പറഞ്ഞു വരുന്നത്.

ചെറുപ്പത്തിൽ താൻ ഏറ്റവുമധികം ആരാധിച്ചിരുന്ന മലയാള സിനിമ നടി കാവ്യാമാധവൻ ആയിരുന്നു. കാവ്യാ മാധവന്റെ സിനിമ കണ്ട് മറ്റൊരാളോട് പ്രണയം വരെ തോന്നിയിട്ടുണ്ട്. അവർ വീണ്ടും സിനിമയിൽ സജീവമാകണം എന്നാണ് എന്റെ ആഗ്രഹം. കാവ്യ ചേച്ചി കാസർകോട് കാരി എന്ന് പറയുമ്പോൾ എനിക്ക് അഭിമാനമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

2017 ൽ മഞ്ജു വാരിയർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാള സിനിമാ പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

സൂപ്പർ ശരണ്യ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. താരം തമിഴ് സിനിമയിൽ അരങ്ങേറാൻ പോകുന്നുണ്ട്. തൃഷ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്ന രാങ്ങി എന്ന സിനിമയിൽ സുസ്മിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഷോർട് ഫിലിമിലും അഭിനയിച്ച താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Anaswara
Anaswara
Anaswara
Anaswara

Be the first to comment

Leave a Reply

Your email address will not be published.


*