

നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് കത്രീന കൈഫ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാൻ അദ്ദേഹത്തിന് സാധിച്ചു.



കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ വിവാഹ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിവാഹവും വിവാഹ ശേഷമുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിരുന്നു. നടനും സെലിബ്രിറ്റി യും കൂടിയായ വിക്കി കൗശൽ ആണ് താരത്തിന്റെ ഭർത്താവ്. കല്യാണ ശേഷമുള്ള ഇവരുടെ ഹണിമൂൺ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു.



നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. പക്ഷേ താരത്തിന്റെ സിനിമയിൽ ലോകത്തേക്കുള്ള അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ല. ബൂം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചൻ,ഗുൽഷൻ ഗ്രോവർ, ജാക്കി ഷെറോഫ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ സിനിമയിൽ കത്രീന കൈഫ്, റിന കൈഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിൽ അരങ്ങേറിയത്.



ഇപ്പോൾ ഈ സിനിമയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഗുൽഷൻ ഗ്രോവർ കത്രീന കൈഫ് മായുള്ള സിനിമ സെറ്റിൽ വച്ച് നടന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഈ സിനിമയിൽ തികച്ചും ഹോട്ട് വേഷത്തിലാണ് കത്രീന കൈഫ് പ്രത്യക്ഷപ്പെട്ടത് . സിനിമ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. പക്ഷേ കത്രീന കൈഫ് എന്ന നടിയുടെ ഉദയം ആയിരുന്നു ഈ സിനിമ.



ഗുൽഷൻ ഗ്രോവറും കത്രീന കൈഫും തമ്മിലുള്ള ചുംബനരംഗം സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന സംഭവത്തെക്കുറിച്ച് ആണ് ഗൾഷൻ ഗ്രോവർ മനസ്സുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.



“ദുബായിലാണ് ഷൂട്ടിംഗ് നടത്താൻ തീരുമാനിച്ചിരുന്നത്. കേവലം രണ്ട് മണിക്കൂർ സമയം മാത്രമേ ഷൂട്ടിംഗിന് അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ രംഗം നേരത്തെ നല്ലവണ്ണം പ്രാക്ടീസ് ചെയ്ത് എടുക്കണം എന്നായിരുന്നു സംവിധായകന്റെ നിർദ്ദേശം. അതിനുവേണ്ടി ഞാനും കത്രീനയും അടച്ചിട്ട മുറിയിൽ പ്രാക്ടീസ് ചെയ്തു. ഈ സമയത്താണ് റൂമിലേക്ക് അമിതാബച്ചൻ കടന്നുവരുന്നത്.



ഞങ്ങൾ ചുംബനരംഗം പ്രാക്ടീസ് ചെയ്യുമായിരുന്നു. ഞങ്ങൾ രണ്ടുപേരും നർവസായി. അദ്ദേഹത്തെ പോലെയുള്ള വലിയ ആർട്ടിസ്റ്റിന് മുൻപിൽ ചമ്മി പോയത് പോലെ തോന്നി. പക്ഷേ അദ്ദേഹത്തെ കാര്യം പറഞ്ഞു ബോധിപ്പിച്ചപോൾ, പൂർണ പിന്തുണയാണ് അദ്ദേഹം നൽകിയത്. കൂടുതൽ നന്നായി പ്രാക്ടീസ് ചെയ്യാൻ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് അത് വലിയ പ്രചോദനമായിരുന്നു.
എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






Leave a Reply