‘നാണം കൊണ്ട് കൈകൾ വിറച്ചു, ഇനി അവസരം കിട്ടില്ലെന്ന് ചിന്തിച്ചപ്പോൾ ഐശ്വര്യയുടെ കവിളിൽ തൊട്ടു’; രൺബീർ കപൂർ!

2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയാണ് യെ ദിൽ ഹേ മുഷ്കിൽ. കരൺ ജോഹർ എഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമയിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് രൺബീർ കപൂർ ഐശ്വര്യ റായി എന്നീ താരജോഡികളാണ്. കൂടാതെ ഫവാദ് ആലം അനുഷ്ക ശർമയും ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ സിനിമയാണ് യെ ദിൽ ഹേ മുഷ്കിൽ. ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു ഐശ്വര്യാ റായി. താരത്തിന്റെ സൗന്ദര്യം ഈ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു. കൂടാതെ രൺബീർ കപൂറും ഐശ്വര്യത്തെയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഒക്കെ സിനിമാ ലോകത്ത് വലിയ തരംഗമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ സിനിമയിൽ അഭിനയിച്ച അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമയിലെ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട രൺബീർ കപൂർ. ലോക സുന്ദരിയായ ഐശ്വര്യയുടെ കൂടെ അഭിനയിച്ച അനുഭവമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരുപാട് സിനിമകളിൽ എണ്ണമറ്റ നല്ല കഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് ഐശ്വര്യ റായി.

അതുകൊണ്ടുതന്നെ റൺബീർ കപൂർ ഐശ്വര്യറായിയുടെ കൂടെ ഒന്നിച്ച് അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് വ്യക്തമാക്കിയത്. രൺബീർ കപൂറിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഐശ്വര്യറായിയുടെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ ആകെ ടെൻഷൻ ൽ ആയിരുന്നു. കവിളത്തു തൊടുമ്പോൾ കൈകളൊക്കെ വിറച്ചു. പക്ഷെ ഇനിയുള്ള സിനിമ ജീവിതം ഓർത്തപ്പോൾ കവിളിൽ തൊട്ട് അഭിനയിക്കാൻ ധൈര്യം വന്നു. എന്ന് രണ്ബീർ വ്യക്തമാക്കി.

2007 ൽ പുറത്തിറങ്ങിയ സവാരിക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് രൺബീർ കപൂർ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആറ് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. 2012 മുതൽ ഇന്ത്യയിലെ മികച്ച 100 സെലിബ്രിറ്റികളിൽ ഒരാളായി അദ്ദേഹം ഫോബ്സ് ഇന്ത്യ മാഗസിൻ പട്ടികയിൽ നിലനിൽക്കുകയാണ്.

ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ താരമാണ് ഐശ്വര്യ റായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് താരം. ഇപ്പോഴും ഇന്ത്യയിൽ സൗന്ദര്യത്തിന് പര്യായമായി പറയുന്നത് ഐശ്വര്യറായിയുടെ പേരാണ്. കാരണം താരം ഉണ്ടാക്കിയ ഓളം അത്രയും വലുതായിരുന്നു. പത്മശ്രീ അവാർഡ് അടക്കം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*