അങ്ങനെ പറയുമ്പോൾ മനസ്സിലാകുന്നത് അവരെ വളർത്തിയത് എങ്ങനെയാണ് എന്നാണ്… മോശം കമന്റുകൾ പറയുന്നത് വളർത്തുദോഷം കൊണ്ടാണെന്ന് ആര്യ…

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. അഭിനയ മേഖലകളിൽ തന്റെ നർമ്മം കലർന്ന വേഷത്തോടെയാണ് താരം മലയാളികൾക്കിടയിൽ  അറിയപ്പെടുന്നത്. നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

കൂടുതൽ ജനകീയമായത് ബിഗ് ബോസ്സിലൂടെയാണ്. ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടാനും കാര്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് താരം തന്റെ ജീവിതത്തിലെ ഒരു സുപ്രധാന എടായി ബിഗ് ബോസിന് എടുത്തു പറയാറുള്ളത്.

ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് ആര്യ. സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ വളരെ മികവോടെയാണ് താരം കൈകാര്യം ചെയ്തത്. 2010 ൽ പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമ മുതൽ  ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. കാര് മോഡൽ ഫോട്ടോസ് വീടുകളിലും ഈയടുത്തായി ഒരുപാട് പങ്കെടുക്കുന്നുണ്ട്.  ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരത്തെ കാണുന്നത് എന്നാണ് ആരാധക പക്ഷം.

താരം സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. അതുപോലെ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ അശ്ലീല കമന്റുകൾ വരുന്നത് സ്വാഭാവികം ആയപ്പോൾ അതിനെതിരെയും താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ സൈബർ ആക്രമണങ്ങളെ കുറിച്ച് താരം നടത്തിയ പ്രസ്താവനയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഓണ്‍ലൈനില്‍ ആക്രമിക്കുന്നവര്‍ക്ക് നമ്മളെ പറ്റി ഒന്നും തന്നെ അറിയില്ല എന്നും ഒരു കാരണവുമില്ലാതെയാണ് അസഭ്യം പറയുന്നത് എന്നുമാണ് താരം പറയുന്നത്. ഞാന്‍ വിശ്വസിക്കുന്നത്, നമ്മളെ ആരെങ്കിലും ഓണ്‍ലൈനില്‍ അസഭ്യം പറയുന്നുണ്ടെങ്കില്‍ അത് വെളിവാക്കുന്നത് അവരെ വളര്‍ത്തിയത് എങ്ങനെയാണെന്നാണ് എന്നും താരം പറയുന്നു.

അവരുടെ ക്യാരക്ടര്‍ ആണ് കാണിക്കുന്നത് എന്നും അവര്‍ക്ക് അതേക്കുറിച്ച് ആശങ്കയില്ലെങ്കില്‍ നമ്മളെന്തിന് ചിന്തിക്കണം എന്നും താരം കൂട്ടി ചേർത്തു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം പറയുന്നുണ്ട് സമൂഹത്തിൽ ഇപ്പോൾ അതിന്റെ പ്രാധാന്യം ഏറിവരികയാണ് എന്നതാണ് താരത്തിനെ വർത്തമാനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*