

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തന്റെതായ ഇടം അടയാളപ്പെടുത്താൻ മാത്രം അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും പ്രകടിപ്പിച്ച അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർ താരത്തെ വളരെയധികം ഇഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിലെ ഇഷാതൽവാർ ഇന്റെ കുട്ടിക്കാലം മുതൽ പ്രേക്ഷകപ്രീതി തുടർന്നു സംഭവിച്ചു കൊണ്ടിരിക്കുകയാണ്.



പിന്നീട് ഒരുപാട് സിനിമകളിൽ ബാല്യകാല വേഷം താരം കൈകാര്യം ചെയ്തിരുന്നു. മികച്ച പ്രേക്ഷകപ്രീതി തുടക്കം തന്നെ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് താരം നായികയെ അവതരിപ്പിച്ചപ്പോഴും നിറഞ്ഞ കയ്യടിയും പ്രേക്ഷകർ താരത്തിന് നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റി സ്വീകരിച്ചതാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.



അതിനു ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ ഇതുവരെ പരിചയപ്പെടാത്ത ഒരു മാർഗ്ഗം സ്വീകരിച്ച സിനിമയായിരുന്നു കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമ. അതിൽ മികച്ച വേഷം കൈകാര്യം ചെയ്തത് താരമായിരുന്നു. ആ സിനിമയിൽ ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു അതിനെക്കുറിച്ചാണ് ഇപ്പോൾ താരം തുറന്നുപറയുന്നത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ഫോളോവേഴ്സും ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ഇഷ്ടb ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഒരുപാട് സജീവമായി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന് പോസ്റ്റുകൾ എപ്പോഴും വൈറൽ ആകാറുണ്ട്.



ഇപ്പോൾ എന്തായാലും കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് ആണ് താരം മനസ്സ് തുറക്കുന്നത് സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു എന്നും ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത് എന്നും ആണ് താരം പറഞ്ഞത്.



കൂടാതെ ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും പങ്കുണ്ട് എന്നും ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു എന്നും ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തത് ആണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്നമില്ലെന്ന് വീട്ടുകാരും പറഞ്ഞു എന്നും താരം വെളിപ്പെടുത്തി.



ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു എന്നും ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോള്‍ പുളളി ഞെട്ടിയിരുന്നു. എന്നും താരം പറയുന്നുണ്ട്. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നും കഥാപാത്രം ആയതുകൊണ്ട് അവൾക്ക് പ്രശ്നമില്ല എന്ന് വിജിലേഷേട്ടൻ പറഞ്ഞു എന്നും താരം പറയുന്നു.






Leave a Reply