

ഒരു സമയത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ഭാവന. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നായികയായിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



താരമിപ്പോൾ മലയാളസിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരമിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴും താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിൽ വിലസുന്നുണ്ട് എന്ന് സാരം.



ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടങ്കിലും അതിനെയൊക്കെ തരണം ചെയ്തു തന്നെ ജീവിതയാത്ര മുന്നോട്ടു നയിക്കുകയാണ് താരം. വിജയ യാത്രയിൽ ഒരുപാട് ദുഷ്കരമായ അനുഭവങ്ങൾ ഉണ്ടായിട്ട് കൂടിയും ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഉയർന്നുവന്ന ഭാവന ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ആരവമാണ്.



2017 ലാണ് താരം അവസാനമായി മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരം കന്നഡ സിനിമയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയാണ്. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ. താരം ഈയടുത്തായി പല മോഡൽ ഫോട്ടോഷൂട്ട് കളിലും പങ്കെടുക്കുകയും ചെയ്തു.



ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ക്യൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട് ഉദ്ഘാടന ചടങ്ങിലാണ് താര പങ്കെടുത്തത്. അതിൽ ഗാനത്തിന് ചുവടുവെക്കുന്ന താരത്തിന്റെ സുന്ദര വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. പഴയ ഭാവനയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആരാധകർ.



2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ആദം ജോൺ ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ.






Leave a Reply