

മലയാള സിനിമാലോകത്ത് ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം അഭിനയം അനുഭവം കാഴ്ചവെച്ച മുന്നേറുന്ന താരമാണ് ശരണ്യ ആനന്ദ്. ഒരു ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയാണ് താരം. മലയാള സിനിമ ലോകത്ത് ഒരുപാട് പ്രേക്ഷകരും ആരാധകരും താരത്തിനുണ്ട് എങ്കിലും തമിഴിലൂടെ ആയിരുന്നു താരത്തിന് സിനിമ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം.



അരങ്ങേറ്റ ചിത്രം സൂപ്പർഹിറ്റ് ചിത്രമായതു കൊണ്ട് തന്നെ തുടർന്നുണ്ടായ വിജയകരമായ ചിത്രങ്ങളിലും താരത്തിന് പങ്കുവഹിക്കാൻ കഴിഞ്ഞു. അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയം ആരംഭിച്ചത്.



തമിഴ് അരങ്ങേറിയെങ്കിലും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക താരമാണ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പരസ്യ ചിത്രങ്ങളിൽ നിന്നാണ് മോഡലിംഗ് രംഗത്തേക്ക് ഉള്ള വഴി താരം തുറക്കുന്നത്. പിന്നീട് ഒരുപാട് സ്റ്റേജ് ഷോകളിലും താരം തിളങ്ങി നിന്നു.



കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. കടന്നു ച്ചെന്ന മേഖലകൾ എല്ലാം പരിശ്രമിച്ചു വിജയിക്കാൻ താരത്തിന് കഴിഞ്ഞു. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ താരം ശ്രദ്ധേയമായ വേഷങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.



പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയാണ് താരം സീരിയൽ രംഗത്തും താരത്തിന്റെ ഇടം താരം അടയാളപ്പെടുത്തി. റേറ്റിംഗിൽ എപ്പോഴും മുൻ നിരയിൽ തന്നെ ഉള്ള കുടുംബ വിലക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ ആരാധകവൃന്ദം ഒരുപാട് വലിയ ആയതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജീൻസ് ഷോർട്ട്സിൽ സുന്ദരിയായി താരത്തെ കാണുന്നു എന്നാണ് ആരാധകർ പക്ഷം. മികച്ച പ്രതികരണങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.






Leave a Reply