എനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ മൈന്‍ഡ് ചെയ്യാറില്ല പ്രിയാമണി….

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയാമണി. അഭിനയപ്രാധാന്യമുള്ള എണ്ണമറ്റ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്നുണ്ട്. മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ നാല് ഭാഷകളിൽ ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.

പ്രശസ്ത ബോളിവുഡ് സിനിമാ താരം വിദ്യാബാലൻ താരത്തിന്റെ കസിൻ ആണ്. 2003 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഈ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ സൂപ്പർ തരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരം നടി എന്നതിലുപരി മികച്ച അവതാരകയും കൂടിയാണ്.

താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി ഇടപഴകുകയും ചെയ്യുന്നുണ്ട്. അതേപോലെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഈ അടുത്ത് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തനിക്കെതിരെ വന്ന ഒരുപാട് ഗോസിപ്പുകൾക്ക് എതിരെയുള്ള ചുട്ടമറുപടി എന്ന നിലയിലാണ് താരം പ്രതികരിച്ചത്. വ്യക്തി ജീവിതത്തിൽ ഉണ്ടായ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ക്കെതിരെ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

വിവാദങ്ങളെ ഞാൻ വകവയ്ക്കാറില്ല. നിത്യ ജീവിതത്തിൽ ഒരുപാട് വിവാദങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എനിക്ക് എന്റെ കുടുംബത്തെയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി. അതുകൊണ്ട് വിവാദങ്ങളെ ഞാൻ മൈൻഡ് ചെയ്യാറില്ല. വിവാദങ്ങളിൽ പ്രതികരിക്കുന്നത് പൊട്ടത്തരം ആണ്. ഒരു സമയം കഴിഞ്ഞാൽ അത് താനെ അടങ്ങുകയും ചെയ്യും.
എന്ന് താരം വ്യക്തമാക്കി.

2003 ൽ പുറത്തിറങ്ങിയ എവരെ അട്ടഗാട് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സത്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. അഭിനയരംഗത്ത് ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് അടക്കം കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു.

Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*